ബുര്‍ജ് ഖലീഫയെ മറികടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഇന്ത്യയില്‍

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാന്‍ വലിയ കെട്ടിടം പണിയാന്‍ ഇന്ത്യ. മുംബൈ നഗരത്തില്‍ ഇത്തരത്തില്‍ ഒരു കെട്ടിടം പണിയാനുള്ള തയാറെടുപ്പിലാണ് മുംബൈ പോര്‍ട്ട് ട്രസ്റ്റ് എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന്റെ അനുമതിയാണ് ഇനി പ്രോജക്ടിന് ആവശ്യമെന്ന് ഗഡ്കരി പറഞ്ഞു.

മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള 500 ഹെക്ടര്‍ സ്ഥലത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 163 നിലകളുള്ള ബുര്‍ജിനേക്കാള്‍ വലിയൊരു കെട്ടിടം മുംബൈയില്‍ പണിയാന്‍ ഒരുങ്ങുന്നത്. ഒരു കൂറ്റന്‍ നഗരം തന്നെയാണ് 500 ഹെക്ടറില്‍ വിഭാവനം ചെയ്യുന്നത്. ഓഫീസുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയ്ക്കൊപ്പം മുംബൈ മറൈന്‍ ഡ്രൈവിനേക്കാള്‍ വലിയ ഒരു നടപ്പാതയും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top