പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും’; പത്രിക പിന്‍വലിക്കാന്‍ ഭീഷണി, മുന്‍ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി

പാലക്കാട്:സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്‍.രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍. ജംഷീര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടു.

ന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണില്‍ വിളിച്ച് മത്സരത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങള്‍ എന്തു ചെയ്യുമെന്നും രാമകൃഷ്ണന്‍ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നും ജംഷീര്‍ ഭീഷണിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്രിക പിന്‍വലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്നും വി.ആര്‍.രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ സമ്മതിക്കുന്നില്ല. അഴിമതിക്കെതിരെ പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 42 വര്‍ഷമായി സിപിഎം അംഗമാണ് രാമകൃഷ്ണന്‍. പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.

 

 

Top