മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നു; ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തോട് സംസാരിക്കുന്നത്.കോവിഡ് പടരുന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നൽകിയത്. ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകും. ഇളവ് സംബന്ധിടച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നൽ‌കിയിട്ടുണ്ട്.

Top