വനിത ഹോസ്റ്റലിനു മുന്നിൽ കണ്ടതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത വിദ്യാർഥിക്ക് പോലീസ് മർദനം. പോലീസ് മർദനത്തിൽ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാർഥിക്ക് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐക്കെതിരെയാണ് ആരോപണം. എന്നാൽ ആരോപണം എസ്ഐ നിഷേധിച്ചു. അതേസമയം എസ്ഐക്കെതിരെ പോലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാളുടെ സഹോദരൻ പറഞ്ഞു. പരാതി സ്വീകരിക്കാൻ എസ്ഐയുടെ അനുവാദം വേണമെന്നായിരുന്നു പോലീസുകാരുടെ നിർദേശമെന്നും സഹോദരൻ പറഞ്ഞു.
Tags: police kozhikode


