സെക്‌സ് വീഡിയോകള്‍ക്ക് അടിമ;സ്വന്തം അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു!..

പലാന്‍പുര്‍:സ്വന്തം പെറ്റമ്മയെ മകന്‍ ബലാത്സംഗം ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. 46 വയസ്സുള്ള അമ്മയെ 22 കാരനായ യുവാവ് ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് ആ വാര്‍ത്ത. ഒടുവില്‍ അമ്മ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുജറാത്തില്‍ ഗുജറാത്തിലെ പത്താന്‍ നഗരത്തിനടുത്തുള്ള ജല്‍ ചൗക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടുള്ളത്. 22 കാരനായ മകന്‍ 46 കാരിയായ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ മകനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഏപ്രില്‍ 19 ന് രാത്രിയില്‍ ആയിരുന്നു സംഭവം നടന്നത്. വെള്ളം കുടിക്കാനെന്ന വ്യാജേനെ രാത്രിയില്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേനയാണ് മകന്‍ അമ്മയുടെ മുറിയില്‍ കടന്നത്. അതിന് ശേഷം ബലാത്സംഗത്തിന് മുതിരുകയായിരുന്നു . ശബ്ദം പുറത്ത് വരാതിരിക്കാന്‍ അമ്മയുടെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു ഇയാള്‍ . രാത്രിയില്‍ ആയതിനാല്‍ മറ്റാരും സംഭവം അറിയുകയും ചെയ്തിരുന്നില്ല .PEEDAAAA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയും മകനുമായി സ്ഥിരം വഴക്കുണ്ടാകാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ബലാത്സംഗ ശ്രമത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ടെങ്കിലും അയല്‍വാസികള്‍ അത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പതിവ് വഴക്കായിരിക്കും എന്നാണ് മിക്കവരും ധരിച്ചത്. രക്ഷിക്കണേയെന്ന് അലറി വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാത്ത അവസ്ഥയിലായിരുന്നു അവർ.

യുവാവ് അശ്ലീല വീഡിയോകള്‍ കാണുന്നതിന് അടിമപ്പെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. രാത്രി വൈകും വരെ ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവായിരുന്നത്രെ. അമ്മയുടേയും 20 വയസ്സുകാരിയായ സഹോദരിയുടേയും മുന്നില്‍ വച്ച് പോലും ഇയാള്‍ പലപ്പോഴും അശ്ലീല വീഡിയോകള്‍ കണ്ടിരുന്നു.

മകന്‍ ഇതിന് മുമ്പും തന്നോട് ലൈംഗിക താത്പര്യത്തോടെ സമീപിച്ചിട്ടുണ്ട് എന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വലിയ മാനസികാഘാതം ആയിരുന്നു ഇവര്‍ക്ക് ഇതുണ്ടാക്കിയത്. പിന്നീട് മാനസിക നില വീണ്ടെടുത്തതിന് ശേഷം ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുകയായിരുന്നു. മൂത്തമകനെ ഹൈദരാബാദില്‍ നിന്ന് വിളിച്ചുവരുത്തിയതിന് ശേഷം ആണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ പരാതിയില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി 376, 504 വകുപ്പുകള്‍ പ്രകാരം ആണ് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്തിട്ടുള്ളത്. പ്രതിയേയും പരാതിക്കാരിയേയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേനയരാക്കി. ബലാത്സംഗ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണിത്. പിഞ്ചു കുഞ്ഞുങ്ങളെ വരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കത്വയിലെ എട്ട് വയസ്സുകാരിയെ മതത്തിന്റെ പേരില്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയും കൊലപ്പെടുത്തിയതും ഒന്നും ആരും അടുത്ത കാലത്തൊന്നും മറക്കില്ല. അശ്ലീല വീഡിയോകള്‍ സുലഭമായതും ലൈംഗിക തൃഷ്ണ കൂടിയതും എല്ലാം ബലാത്സംഗങ്ങള്‍ പെരുകാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.

Top