രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് 2.50 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിക്ക് സര്‍ക്കാര്‍ പ്രത്യേക സ്വീകരണം നല്‍കും. തുടര്‍ന്ന് 3.30 ന് പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയുടെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. ടെക്‌നോസിറ്റിയിലെ ചടങ്ങിന് ശേഷം അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തും. വൈകീട്ട് 5.50 ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകീട്ട് ആറ് മണിക്ക് നഗരസഭ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാത്രി എട്ടിന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാജ്ഭവനില്‍ തങ്ങും. 28 ന് രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.


