പണത്തിനു വേണ്ടി യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ യുവതിയുടേത് ഞെട്ടിക്കുന്ന ഭൂതകാലം.ഫ്‌ളാറ്റ് എടുത്ത് ഉന്നതരായ വ്യവസായികള്‍ക്കു ശരീരവില്‍പ്പന നടത്തി;വഴിവിട്ടബന്ധങ്ങള്‍ തുടങ്ങിയത് കോളേജ് കാലത്ത്

കൊച്ചി:പണത്തിനു വേണ്ടി യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ യുവതിയുടേത് ഞെട്ടിക്കുന്ന ഭൂതകാലം. കോളേജ് പ്രഫസറുടെ മകളായാണ് ജനിച്ചത്. ആഢംബര ജീവിതത്തിലായിരുന്നു എക്കാലത്തും പ്രിയയ്ക്കും താല്‍പ്പര്യം. എന്നാല്‍ അതിനു വേണ്ടി സ്വീകരിച്ചതു തികച്ചും തെറ്റായ മാര്‍ഗങ്ങളായിരുന്നു. കോളേജ് കാലഘട്ടത്തിലായിരുന്നു പ്രിയ പണത്തിനു വേണ്ടി തെറ്റായ മാര്‍ഗങ്ങളിലേയ്ക്കു നീങ്ങിയത്.സമൂഹമാധ്യമങ്ങളിലൂടെ പരിജയപ്പെട്ട യുവാവിനെ ഫ്‌ലാറ്റില്‍ വിളിച്ചു വരുത്തി പണത്തിനായി കൊലപ്പെടുത്തിയ പ്രിയ സേത്ത് എന്ന് ജയ്പ്പൂരുകാരിക്ക് ഉള്ളത് ഞെട്ടിപ്പിക്കുന്ന ഭൂതകാലം. ദൂഷ്യന്ത് എന്ന യുവാവിനെ പണത്തിനു വേണ്ടി പ്രിയയും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കുകയായിരുന്നു.

പലതവണ താക്കിതു ചെയ്തിട്ടും ഇവരുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇവരെ പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം സ്വന്തമായി ഫ്‌ലാറ്റ് എടുത്ത് യുവതി അവിടെ ജീവിച്ചു തുടങ്ങി. വഴിവിട്ട ബന്ധങ്ങളെ തുടര്‍ന്നു യുവതിയെ കോളേജില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഇതോടെ ഇവര്‍ കാമുനൊപ്പം ചേര്‍ന്നു സെക്‌സ് റാക്കറ്റില്‍ സജീവമായി. ഉന്നതരായ വ്യവാസായികളെ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ ശരീരവില്‍പ്പന. വാടകയ്ക്ക് എടുത്തുള്ള ഫ്‌ലാറ്റുകള്‍ കേന്ദ്രികരിച്ചായിരുന്നു പ്രിയയുടെ പ്രവൃത്തനം. നിരവധി കാമുകന്മാരും ഇവര്‍ക്ക് ഉണ്ടായിരുന്നു എന്നു പറയുന്നു. പാലിയിലെ സര്‍ക്കാര്‍ കോളേജിലെ പ്രഫസറാണ് പ്രിയയുടെ അമ്മ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയ ഇതെല്ലാം ചെയ്യുമ്പോള്‍ കാമുകന്‍ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യവാലിയും ഒപ്പം ഉണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും പോലീസ് കസ്റ്റഡിയിലാണ്. മൊബൈല്‍ ഡേറ്റ്ങ്ആപ്പായ ടിന്‍ഡറിലൂടെ പരിചിയപ്പെട്ട ദുഷ്യന്ത് ശര്‍മയെ പ്രിയ തന്റെ ഫ്‌ലാറ്റിലേയ്ക്കു വിളിച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. അറസ്റ്റിലാകുമ്പോള്‍ മൂവരും വിലകൂടിയ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് ധരിച്ചിരുന്നത്. പ്രിയയുടെ കാമുകുനായ കമ്ര ധരിച്ചിരുന്ന ഷൂവിന് 80,000 രൂപയും വാച്ചിന് 45,000 രൂപയും വിലയുണ്ടായിരുന്നു. ഇവര്‍ ഇതു പോലെ പലരേയും ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പണം തട്ടിയിരുന്നതായി പോലീസ് പറഞ്ഞു.

Top