രാഹുലിനു വേണ്ടി ജീവനും നൽകും: യോഗിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

 

ന്യൂഡൽഹി: മൂത്ത സഹോദരനായ രാഹുൽ ഗാന്ധിക്കു വേണ്ടി ജീവൻ നൽകാനും തയാറാണെന്ന് പ്രിയങ്ക ഗാന്ധി വാധ്ര. സഹോദരങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം. പരസ്പരം ജീവൻ ത്യജിക്കാനും സന്നദ്ധരായ ഞങ്ങൾക്കിടയിൽ എന്തു ഭിന്നിപ്പ്? എന്നാണു പ്രിയങ്കയുടെ ചോദ്യം. ബി.ജെ.പിക്കുള്ളിൽ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ നോക്കുകയാണ് യോഗിക്കു നല്ലതെന്ന് അവർ തിരിച്ചടിച്ചു. ‘പെണ്ണാണ്, പോരാടാനറിയാം’ എന്ന പ്രചാരണ പരിപാടിയിലൂടെ യു.പി. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക സജീവമാണ്.

Top