രാജേഷിന്റെ കൊലപാതകത്തിന് ഖത്തര്‍ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം . കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു

കൊച്ചി:റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. ഖത്തര്‍ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനെ നിയോഗിച്ച് ആക്രമണം നടത്താന്‍ കാരണമായത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. രാജേഷിനെ കൊല്ലാനുള്ള ആസൂത്രണവും അത് കൃത്യമായി നടപ്പിലാക്കിയതും ഖത്തറില്‍ നിന്നെത്തിയ അലിഭായ് എന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ എങ്ങനെ നാട്ടിലെത്തിക്കും എന്ന കാര്യത്തില്‍ മാത്രമാണ് പൊലീസിന് ഇപ്പോള്‍ ആശങ്കയുള്ളത്. മറ്റ് കൂട്ടുപ്രതികള്‍ക്കായും അന്വേഷണ സംഘം വലവിരിച്ചു കഴിഞ്ഞു.

വെറുമൊരു കൊലപാതകം എന്നതില്‍ അപ്പുറത്തേക്ക് കൃത്യമായ തിരക്കഥ രചിച്ചു നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകം നടപ്പിലാക്കാന്‍ മുന്നില്‍ നിന്നത് അലിഭായ് എന്നയാളായിരുന്നു. ഇയാളെ രാജേഷിനെ വകവരുത്താന്‍ വേണ്ടി വ്യക്തമായ പ്ലാനോടെയാണ് കേരളത്തില്‍ വിമാനമിറങ്ങിയത്. ഖത്തറിലേ വ്യവസായി തന്റെ ഭാര്യയെ അകറ്റിയ ആളെ വകവരുത്താന്‍ വേണ്ടി നല്‍കിയ ക്വട്ടേഷന്‍ കൃത്യമായി തന്നെ അലിഭായ് നടപ്പിലാക്കി. ഖത്തറില്‍ നിന്നും തുടങ്ങിയ പ്ലാനിങ് നടപ്പിലാക്കാന്‍ അലിഭായിക്ക് ഒരു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. കൊല നടത്തി കേരളത്തില്‍ നില്‍ക്കാതെ വ്യാജപാസ്‌പോര്‍ട്ടില്‍ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജേഷ് കൊല്ലപ്പെടുന്നത് 27ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ്. രാജേഷിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് ഒരു ദിവസം മുമ്ബ് അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറക്കാരന്‍ ലാന്‍ഡു ചെയ്തു. കൊല്ലത്തെ ക്വട്ടേഷന്‍ സംഘങ്ങലുമായി അലിഭായിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്. കൊച്ചിയില്‍ വിമാനം ഇറങ്ങി മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെ കൂടെക്കൂട്ടി കിളിമാനൂരിലെത്തി. അവിടെ നിന്നും മടവൂരിലേക്ക് നീങ്ങി രാജേഷിന്റെ പരിപാടികളെ കുറിച്ച് ആസൂത്രണം നടത്തി. രാജേഷ് മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിലുണ്ടാകുമെന്ന് മുന്‍പ് തന്നെ സ്‌കെച്ച് ചെയ്തിരുന്നു.

രാജേഷ് പരിപാടി കഴിഞ്ഞ് രാത്രി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്‌ബോഴാണ് കൃത്യം അയാള്‍ നിര്‍വഹിച്ചതും. ഗുണ്ടാത്തലവന്‍ അപ്പുണ്ണി ‘കായംകുളം അപ്പുണ്ണി’ എന്ന പ്രമുഖ ഗുണ്ടാത്തലവനാണ് ആക്രമണത്തില്‍ അലിഭായിക്കൊപ്പം നിന്നത്. നിരവധി കേസുകളില്‍ പ്രതിയായ അപ്പുണ്ണി ആലപ്പുഴ ജില്ലാ പൊലീസിന്റെ എ ലിസ്റ്റ് കാറ്റഗറിയില്‍ ഉള്ള ഗുണ്ടയാണ്. കൊലപാതക കേസുകള്‍ അടക്കം മൂന്ന് ക്രിമിനല്‍ കേസുകള്‍ പേരിലുള്ള അപ്പുണ്ണി നേരത്തെ ആലപ്പുഴ പൊലീസിന്റെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്. അതേസമയം ഇയാള്‍ ഒളിവിലാണ്. ഇതിനിടെ രാജേഷിന്റെ അടുപ്പക്കാരിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവിനെ പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളെ നാട്ടിലെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി നേരത്തേ തന്നെ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.rajesh1

കൂട്ടുപത്രിയായ അപ്പുണ്ണി രാജേഷിനെ പിടിച്ചുനിര്‍ത്തിയതോടെയാണ് അലിഭായി പലതവണ വെട്ടിയത്. കൃത്യം നിര്‍വഹിച്ച ശേഷം അലിഭായി രക്ഷപെട്ടത് കായംകുളത്തേക്കാണ്. അവിടെ വെച്ച് ആയുധം ഉപേക്ഷിച്ചു. സംഘത്തിലെ മൂന്നാമന്‍ അവിടെ നിന്ന് മറ്റൊരു വഴിയിലേക്കു നീങ്ങിയതോടെ അലിഭായിയും അപ്പുണ്ണിയും നേരെ തൃശൂരിലേക്കും നീങ്ങി. തുടര്‍ന്ന് ബാംഗ്ലൂരിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലുമെത്തി. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കാണ് യാത്രതിരിച്ചത്. മുന്‍കൂട്ടി കരുതിവച്ച വ്യാജപാസ്‌പോര്‍ടില്‍ ഖത്തറിലേക്ക് കടക്കുയാണ് ചെയ്തത്.രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ അലിഭായിയെ ഏല്‍പ്പിക്കുന്നത് രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ സ്ത്രീയുടെ മുന്‍ഭര്‍ത്താവാണ്. ഈ വ്യവസായിക്ക് നേരത്തെ തന്നെ അടുപ്പമുള്ളവരാണ് അലിഭായി. അലിഭായിയാണ് ഖത്തറില്‍ തന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തില്‍ കൂട്ടുന്നത്. മുന്ന് മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി നാട്ടിലേക്ക് തിരിച്ചു. ഫെബ്രുവരി 25ന് കേരളത്തിലെത്തി. പിന്നീട് ചെന്നൈയിലേക്ക് താവളം മാറ്റി. അവിടെ നിന്ന് രാജേഷിന്റെ വരവും പോക്കും കൃത്യമായി മനസിലാക്കിയിരുന്നു.

കൃത്യം നടപ്പിലാക്കി എങ്ങനെ തടിയൂരി രക്ഷപെടാമെന്നും അലിഭായിയും കൂട്ടരും വഴി കണ്ടെത്തിയിരുന്നു. മികച്ച ആസൂത്രണത്തിനിടെ ക്വട്ടേഷന്‍ സംഘത്തിന് ഏക പിഴവായതുകൊലനടന്ന് രണ്ടാം ദിവസം തന്നെ പൊലീസ് വാഹനം തിരിച്ചറിഞ്ഞിട്ടാണ്. ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിയാന്‍ ഇടയാക്കിയതോടെയാണ് ആസൂത്രണം പിഴച്ചത്. കൊല നടത്താനായി സംഘമെത്തിയത് വ്യാജ നമ്ബര്‍ പതിച്ച കാറിലായിരുന്നു. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാര്‍ത്ഥ നമ്ബര്‍ പതിച്ചു. അമിത വേഗതയില്‍ പോയ മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞതാണ് വിനയായത്.

കൊലപാതകം നടക്കുന്നതിന് തൊട്ട് മുന്‍പ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. രാജേഷിന്റെ നിലവിളി വീട്ടമ്മ കേട്ടിരുന്നു. ഇവരാണ് രാജേഷിന് വെട്ടേറ്റകാര്യം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. രാജേഷുമായി വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരും ഭര്‍ത്താവും അകന്ന് താമസിക്കുകയാണ്. പൊലീസ് വീട്ടമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇവരെ ഇതുവരെ നാട്ടില്‍ എത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ചയോടെ ഇവരോട് നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ട്.വീട്ടമ്മയും ഖത്തര്‍ വ്യവസായിയായ ഭര്‍ത്താവിന്റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാല്‍ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാന്‍ കാരണമായി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തു വിടാതെ പോലീസ് സംഘം.തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെങ്കിലും പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെയാണ് അന്വേഷണം നടക്കുന്നത്. മാധ്യമവാർത്തകൾ വന്നതോടെ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്.പ്രതികളെ പിടികൂടിയ ശേഷം മാത്രം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയാൽ മതിയെന്നാണ് പോലീസിന്‍റെ ഉന്നതതലത്തിൽ നിന്നും കൊടുത്തിരിക്കുന്ന നിർദേശം. അതേ സമയം രണ്ട് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അഞ്ച് ദിവസം മുൻപ് റൂറൽ എസ്പി വ്യക്തമാക്കിയിരുന്നത്.പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത പോലീസിന്‍റെ അന്വേഷണത്തിൽ നാട്ടുകാർക്കും പ്രദേശവാസികൾക്കും കടുത്ത പ്രതിഷേധവും അമർഷവും ഉണ്ട്.

Top