റേ​ഡി​യോ ജോ​ക്കിയുടെ കൊലപാതകം: പി​ന്നി​ൽ രാജേഷിന്‍റെ വ​നി​താ സു​ഹൃ​ത്തി​ന്‍റെ ഭ​ർ​ത്താ​വിവ്?

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പോലീസ്. വിദേശത്തുള്ള രാജേഷിന്‍റെ വനിതാ സുഹൃത്തിന്‍റെ ഭർത്താവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നീങ്ങുന്നു. ഖത്തറിൽ ബിസിനസ് നടത്തുന്ന ഇയാൾ ഒരു മാസം മുൻപ് തന്‍റെ നാടായ ഓച്ചിറയിൽ എത്തിയിരുന്നു. പിന്നീട് വിദേശത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.

റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് ഒരു വർഷം മുൻപ് ഖത്തറിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് അവിടെ വച്ച് പരിചയപ്പെട്ട വനിതാ സുഹൃത്തുമായി അടുപ്പത്തിലായി. ഈ വിവരം ഭർത്താവ് അറിയുകയും രാജേഷിനെ താക്കീത് ചെയ്തിരുന്നു. പിന്നീടും ബന്ധം തുടർന്നതോടെ ഇയാൾ പോലീസിൽ പരാതി നൽകി. ഇതേതുടർന്ന് യുവാവ് ഖത്തറിൽ ജയിലിലായി. ഏറെ നാളത്തെ ജയിൽവാസത്തിന് ശേഷം രാജേഷിനെ ഖത്തറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിലേക്ക് അയക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രാജേഷ് നാട്ടിലെത്തിയിട്ടും വനിതാ സുഹൃത്തുമായി സോഷ്യൽ മീഡിയ വഴി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ വനിതാ സുഹൃത്ത് ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയെന്നും പോലീസ് പറയുന്നു. ഈ സംഭവങ്ങൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

അതേസമയം രാജേഷിന്‍റെ കൊലപാതകികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ, കിളിമാനൂർ സിഐ വി.എസ്.പ്രദീപ് കുമാർ, ആറ്റിങ്ങൽ സിഐ അനിൽകുമാർ, പള്ളിക്കൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് മടവൂരിലെ ഓഫീസിനുള്ളിൽ വച്ച് അക്രമി സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുന്ന സമയത്ത് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Top