‘എനിക്ക് വേണ്ടത് മുസ്ലീം ബാസ്റ്റാര്‍ഡ്സിന്റെ ഡെഡ് ബോഡികള്‍” ശ്രീവാസ്തവയുടെ അലര്‍ച്ച വീണ്ടും മുഴങ്ങുന്നു; സിറാജുന്നീസയുടെ ഓര്‍മ്മകള്‍ പിണറായിയോട് പൊറുക്കുമോ ?

തിരുവനന്തപുരം: പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിന് ഉപദേശിയായി മുന്‍ ഡിജിപി രണണ്‍ ശ്രീവാസ്തവയെത്തുമ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്നു

‘എനിക്ക് വേണ്ടത് മുസ്ലീം ബാസ്റ്റാര്‍ഡ്സിന്റെ ഡെഡ് ബോഡികളാണ്, ഇതെന്റെ ഉത്തരവാണ് അനുസരിക്കുക’ തന്റെ ഓഫീസിലിരുന്ന് കീഴ്ജീവനക്കാരനോട് പൊതുജനത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളാണ് ഇവ. പാലക്കാട് സിറാജുന്നീസയെന്ന പതിനൊന്നുകാരിയെ വെടിവെച്ചുകൊന്ന ക്രൂരതയില്‍ മുഴങങ്ങിക്കേട്ടത് ശ്രീവാസ്തവയുടെ അലമുറയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ ഓര്‍മ്മിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇവിടെ സംഘര്‍ഷമൊന്നും ഇല്ല സര്‍, ഞാനിവിടെ കാണുന്നത് രണ്ട് പെണ്‍ക്കുട്ടികള്‍ വീടിനു മുന്നില്‍ കളിച്ചു നില്‍ക്കുന്നതാണ്, പൊലിസ് വാഹനത്തെ നോക്കി വേറെ ഒരാള്‍ നില്‍ക്കുന്നുണ്ട്, മറ്റൊന്നും ഇല്ല സാര്‍’ വെടിവെപ്പ് നടത്തൂ എന്ന ഉദ്യോഗസ്ഥന്റെ ആവശ്യം തള്ളി സ്ഥലത്തുണ്ടായിരുന്ന കീഴുദ്യോസ്ഥയിത് പറഞ്ഞപ്പോള്‍ കൂടുതല്‍ പ്രകാപിതനായാണ് ആ മേലുദ്യോഗസ്ഥന്‍ വെടി വെക്കാനുള്ള അന്ത്യശാസനം നല്‍കിയത്.

1991 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്, പാലക്കാട് മേപ്പറമ്പിലാണ് ഈ സംഭവം നടക്കുത്. അന്ന് കോഴിക്കോട് ഡി.ഐ.ജിയായിരുന്ന രമണ്‍ ശ്രീവാസ്തവയാണ് ഈ വെടിവെപ്പ് നടത്താന്‍ ഉത്തരവിട്ട മേലുദ്യോഗസ്ഥന്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ രമണ്‍ ശ്രീവാസ്തവ പിണറായി വിജയന്റെ പൊലിസ് സേനയുടെ ഉപദേശകനായി മടങ്ങിയെത്തുകയാണ്. 1991 ഡിസംബര്‍ 15 ന് പാലക്കാട് കലക്ടറുടെ ചേമ്പറില്‍ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു നിയമസഭ സമിതി രൂപീകരിച്ചതിന്റെ യോഗം നടക്കുമ്പോള്‍ അന്ന് ഒറ്റപ്പാലം എം.എല്‍.എയായിരുന്ന വി.സി.കബീറും, ജലസേചന മന്ത്രിയുമായിരുന്ന ടി.എം ജേക്കബുമെല്ലാം കലക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുക്കുകായും ചെയ്യുന്നുണ്ട്. കലക്ടറിന്റെ ചേമ്പറില്‍ വയര്‍ലസിലൂടെ പൊലിസിന്റെ ഉത്തരവും നിര്‍ദ്ദേശങ്ങളും പാശ്ചാത്തലത്തില്‍ കേള്‍ക്കാം.

മേപ്പറമ്പ്, പുതുപ്പള്ളി ഭാഗങ്ങളില്‍ നേരിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്നുള്ള പൊലിസ് നടപടികള്‍ നേരിട്ടറിയാനായിരുന്നു കലക്ടറുടെ ചേമ്പറില്‍ അപ്പോള്‍ വയര്‍ലസ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.അന്ന് അവിടെ കേട്ട വയര്‍ലസ് സന്ദേശങ്ങള്‍ എന്താണെന്ന് വി.സി.കബീര്‍ ഓര്‍മ്മിച്ചു.’ ഷൂട്ട് ചെയ്യാന്‍ വേണ്ടി രമണ്‍ ശ്രീവാസ്തവ നിര്‍ദ്ദേശിക്കുന്നതു കേട്ടപ്പോഴാണ് ഞങ്ങള്‍ യോഗം നിര്‍ത്തി ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാവരേയും ഷൂട്ട് ചെയ്യാന്‍ രമണ്‍ ശ്രീവാസ്ത നിര്‍ദ്ദേശിക്കുന്നു. അതിന്റെ ആവശ്യമില്ല സര്‍, ഇവിടെ എല്ലാം കണ്‍ട്രോളാണ് സാര്‍ എന്ന് അന്ന് ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന സന്ധ്യ മറുപടി പറയുന്നു.

എന്നാല്‍ അതൊന്നും കേള്‍ക്കേണ്ടെന്നും ഷൂട്ട് ചെയ്യാനുള്ള ഉത്തരവ് നടപ്പിലാക്കാനും രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദ്ദേശം. പിന്നീടാണ് അവിടെ വെടിവെപ്പ് ഉണ്ടായതെന്ന് വി സി കബീര്‍ പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയ സംഭവമായിരുന്നു 1991 ല്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മുരളി മനോഹര്‍ ജോഷി നടത്തിയ ഏകതാ യാത്ര. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് രാം ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയായിരുന്നു ആ യാത്ര നടന്നത്.

ഈ യാത്രയെ അനുകൂലിച്ചും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും സംസ്ഥാനമൊട്ടാകെ സംഘപരിവാര്‍ സംഘടനകള്‍ ഉപയാത്രകളും നടത്തിയിരുന്നു. ഇതാണ് ഒടുവില്‍ പാലക്കാട്ട് വെടിവെപ്പില്‍ കലാശിച്ചത്. ഡിസംബര്‍ 13 മേപ്പറമ്പിലെ ഉപയാത്രയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ഡിസംബര്‍ 15 ന് അന്നത്തെ ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യ എത്തുമ്പോള്‍ പുതുപ്പള്ളി തെരുവില്‍ റോഡ് ബ്ലോക്ക് ചെയ്യാനായി കല്ലുകളും മറ്റും നിരത്തി വച്ചിട്ടുണ്ട്.

റോഡരികിലെ കടയിലുണ്ടായിരുന്ന ഒരാളോട് എ.എസ്.പി കല്ലെടുത്ത് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അയാള്‍ അതു ചെയ്തില്ല. സന്ധ്യ അയാളെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രകോപിതരായ ചിലര്‍ അവരുടെ ജീപ്പ് തടഞ്ഞു. ഈ വിവരമറിഞ്ഞ് ഡെപ്യൂട്ടി എസ് പി ചന്ദ്രന്‍ സംഭവസ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും ആളുകള്‍ പിരിഞ്ഞു പോയിതുടങ്ങിയിരുന്നു.പിന്നീടാണ് രമണ്‍ ശ്രീവാസ്തവ വിഷയത്തില്‍ ഇടപ്പെടുന്നതും വെടി വെക്കാന്‍ ഉത്തരവിടുന്നതുമെല്ലാം നടക്കുന്നത്. ആരും സ്ഥലത്തില്ലെന്നും രണ്ട് പെണ്‍ക്കുട്ടികള്‍ അവരുടെ വീടിനോട് ചേര്‍ന്നു കളിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഒരാള്‍ ഇത് നോക്കി കൊണ്ടിരിക്കുന്നുണ്ടെന്നും സന്ധ്യ പറയുന്നതും ഇപ്പോഴാണ്.

വയര്‍ലെസ് സെറ്റ് ഡെപ്യൂട്ടി എസ്.പി ചന്ദ്രന് കൈമാറാന്‍ ശ്രീവാസ്തവ സന്ധ്യയോട് പറയുകയും സന്ധ്യ അങ്ങനെ ചെയ്തതോടെയാണ് കോണ്‍സ്റ്റബിളുമാര്‍ വെടി വെപ്പ് നടത്തിയത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന സിറാജുന്നീസയുടെ വെടിയുണ്ട മൂക്കിനു താഴെ തുളച്ചു കയറി മറുവശത്തേക്ക് പോയി. തല്‍ക്ഷണം തന്നെ അവള്‍ മരിക്കുകയും ചെയ്തു. വെടിയേറ്റ് വീണ അവളെ എടുക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കും അടുത്തുണ്ടായിരുന്ന അനിയത്തിക്കുമെല്ലാം പൊലിസിന്റെ ക്രൂരമര്‍ദ്ദനവുമേറ്റു. എന്നാല്‍ വൈദ്യുതി പോസ്റ്റില്‍ ഏറ്റ വെടിയുണ്ട തിരിച്ചടിച്ചപ്പോഴാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടെതെന്നായിരുന്നു പൊലീസ് ഉണ്ടാക്കിയ തിരക്കഥ.

100 പേരുമായി സംഘം ചേര്‍ന്ന് പൊലിസിനെ ആക്രമിക്കാന്‍ വന്ന തീവ്രവാദി സംഘത്തിന്റെ നേതാവായി പതിനൊന്നുകാരി സിറാജുന്നീസയെ പൊലിസ് ചിത്രീകരിക്കുകയും ചെയ്തു. അന്ന് സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന കൊളക്കാടന്‍ മൂസഹാജി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഒരു പൊലിസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. പിന്നീട് എക്കാലവും ഇടതുമുന്നണിയുടെ മിത്രവും ശത്രുവുമായി ഡബിള്‍ റോളില്‍ ശ്രീവാസ്തവ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ പിണറായിയുടെ ഉപദേശ്ഷ്ടാവായും

Top