സ്വന്തം ലേഖകൻ
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ കൂടി വരുന്നതിനിടെ അതിക്രമികൾക്ക് ശിക്ഷവിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ചിത്രങ്ങളെടുക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത് പ്രതിക്ക് ശിക്ഷ. പ്രതിയായ യുവാവിന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്.ചിറ്റാരിക്കാൽ കടുമേനി സ്വദേശി ജോബി എന്ന കുഞ്ഞാവ(29)യെയാണ് ശിക്ഷിച്ചത്. കാസർകോഡ് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി.എസ്.ശശികുമാറാണ് ശിക്ഷവിധിച്ചത്.
376 (2 ഐ) വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവും 376 (2എൻ) പ്രകാരം 10 വർഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവുമാണ് ശിക്ഷ. തടവ്ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്ബൻസേഷൻ വകുപ്പ് പ്രകാരമുള്ള തുക പെൺകുട്ടിക്ക് നൽകാനും കോടതി ശുപാർശ ചെയ്തു.2015-2016 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിൽ പോകുമ്‌ബോഴും ട്യൂഷൻ ക്ലാസിന് പോകുമ്‌ബോഴും പെൺകുട്ടിയെ നിന്തരം പിന്തുടർന്നിരുന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.


