പെൺകുട്ടിയ പീഡിപ്പിച്ച വയനാട് കേസ് :കോണ്‍ഗ്രസ് നേതാവ് ഉമ്മർ കൊണ്ടാട്ടിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

വയനാട്:കോണ്‍ഗ്രസ് നേതാവ് പ്രതിയായ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടോട്ടിലിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.പീഡനക്കേസില്‍ പ്രതിയായ മുൻ ഡിസിസി അംഗം ഒ.എം ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന കേസിൽ ഉമ്മറിനെ അറസ്റ്റു ചെയ്തിരുന്നു . കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു .ഐഎൻടിയുസി ജില്ലാ ട്രഷറർ കൂടിയാണ് ഉമ്മർ കൊണ്ടാട്ടിൽ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റേതാണ് തീരുമാനം. ഐഎൻടിയുസി ജില്ലാ ട്രഷറർ സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കേസിലെ രണ്ടാംപ്രതിയായ ഉമ്മർ കൊണ്ടാട്ടിൽ ഇപ്പോൾ റിമാന്‍റിലാണ്. ഉമ്മറുമായി ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ പൊലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം പ്രതി ഒ എം ജോര്‍ജ്ജിനെ രക്ഷിക്കാന‍് ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്യതുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മൊയ്തുവിന്‍റെ വിട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു വാഗ്ദാനം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു.

ജോര്‍ജ്ജ് കീഴടങ്ങിയിട്ടും നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യഗസ്ഥനെ മാറ്റി എസ് പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിനൊടുവിലാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിണ്ടും മൊഴിയെടുത്ത ശേഷം മൊയ്തുവിന്‍റെ വീട്ടില്‍ കോണ്ടുപോയി തെളിവുകള്‍ ശേഖരിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസിന്റെ അന്വേഷണഘട്ടത്തില്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ജോര്‍ജ്ജ് കീഴടങ്ങിയിട്ടും ഉമ്മറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഉമ്മറിനെതിരെ കേസെടുക്കുകയായിരുന്നു.

Top