പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ആര്‍ത്തവമായതോടെ അയാളുടെ സ്വഭാവം മാറി, രക്ഷതേടി കുളിമുറിയില്‍ കയറിയപ്പോള്‍ കതക് തകര്‍ത്തു വന്ന് ഉപദ്രവിച്ചു: പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു

കൊച്ചി: കണ്ണില്ലാത്ത ക്രൂരത .പിതാവ് അതിക്രൂരമായി മകളെ പീഡിപ്പിപിച്ച് ഞെട്ടിക്കുന്ന വിവരം .പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിനും ഭീഷണിപ്പടുത്തിയതിനുമായിരുന്നു അറസ്റ്റ്. തനിക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മറ്റം വന്നു തുടങ്ങി എന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീട്ടു ചെലവിന് പണം നല്‍കില്ല എന്നും അമ്മയെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. കുട്ടിയുടെ മാതാവ് ജോലിക്കായി പുറത്തു പോയിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ഒരിക്കല്‍ സംഭവം തിരിച്ചറിഞ്ഞ മാതാവ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യ ലഹരിയില്‍ സംഭവിച്ചു പോയതാണ് എന്നും ഇനി ആവര്‍ത്തിക്കില്ല എന്നുമായിരുന്നു മറുപടി.

ഇയാളുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കുളി മുറയില്‍ കയറി കതകടച്ച പെണ്‍കുട്ടിയെ തേടി അയാള്‍ അവിടെയും എത്തി. കുളിമുറിയുടെ കതക് തകര്‍ത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അമ്മ ജോലി കഴിഞ്ഞ വൈകിട്ട് എത്തിപ്പോള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയേ കണ്ട് പിതാവിനോട് കാര്യം തിരക്കുകയായിരുന്നു. എന്നാല്‍ മാതാവിന് രണ്ടാനച്ഛന്‍ പറഞ്ഞ കള്ളത്തരം മനസിലായി. തുടര്‍ന്ന് മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകാരുടെ സംരക്ഷണയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top