തിരുവനന്തപുരം:സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ റൂള്‍ കര്‍വ് ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. ഇതോടെ അണക്കെട്ടുകളുടെ പരമാവധി സംഭരണശേഷി വരെ ഇനി വെള്ളം സംഭരിക്കാം. ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെയാണ് ഡാമുകളില്‍ റൂള്‍കര്‍വ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
ഇടുക്കിയില്‍ നവംബര്‍ 20 വരെ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച പരമാവധി സംഭരണശേഷി 2400.03 അടിയാണ്. എന്നാല്‍ ഇനി മുതല്‍ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2018ലെ പ്രളയത്തിന് ശേഷമാണ് സംസ്ഥാനത്തെ ഡാമുകളില്‍ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഡാമുകളില്‍ അളവിലും അധികം ജലമെത്തിയാല്‍ പുറത്തേക്ക് ഒഴുക്കിക്കളയും. ഇടുക്കി അണക്കെട്ടിലെ ജലം പുറത്തേക്കൊഴുക്കിയതും റൂള്‍കര്‍വ് പാലിക്കുന്നതിന്റെ ഭാഗമായാണ്.
Tags: rule curve


