സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പീഡനക്കേസ്!..ഉമ്മന്‍ ചാണ്ടികുടുങ്ങി !..സരിതയുടെ വീഡിയോ പുറത്ത് വിടുന്നു..

തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. കെ.സി വേണുഗോപാല്‍ എംപിക്കെതിരെയും പരാതിയുണ്ട് .സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കെസി വേണുഗോപാലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പുറമെ പരാതിക്കാരിയുടെ വീഡിയോ പുറത്തായെന്നും വാര്‍ത്തകള്‍. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പരാതിക്കാരി തന്നെ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ത്താല്‍ ദിവസം മദ്യലഹരിയിലായിരുന്ന കെ സി വേണുഗോപാല്‍ എന്നെ കീഴടക്കി. പീഡനത്തെ തുടര്‍ന്ന് അഞ്ചുദിവസം എഴുന്നേല്‍ക്കാന്‍ കഴിയാതെ വിഷമിച്ചു. സരിത മൊഴി സോളാര്‍ കമ്മിഷന്‍ രേഖപ്പെടുത്തിയതിങ്ങനെയായിരുന്നു .അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അതനുസരിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയോ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പോലീസുകാര്‍ മാത്രം നില്‍ക്കുന്നുണ്ട്. കാര്യം പറഞ്ഞപ്പോള്‍ അവര്‍ മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് മന്ത്രി ഹാളില്‍ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അങ്ങോട്ടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. തുടര്‍ന്ന് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെ സി വേണുഗോപാലായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്‌പ്പെടുത്തി. ഉപദ്രവിക്കുകയും ചീത്ത പേരുകള്‍ വിളിക്കുകയും ചെയ്തു. താന്‍ തിരിച്ചും ചീത്തപേരുകള്‍ വിളിച്ചു.അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ തന്നെ ശാരീരികമായി അവശതയിലാക്കി എന്നും സരിത പറയുന്നു. സരിതയുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വേണുഗോപാല്‍, അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, പളനിമാണിക്യം, സുബ്രഹ്മണ്യന്‍, ഐജി പത്മകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് സരിത ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മുന്‍മന്ത്രി അടൂര്‍പ്രകാശും കെ.പത്മകുമാറും ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ടെലിഫോണിക് സെക്‌സും നടത്തിയെന്നും സരിത ആരോപിക്കുന്നു.

കെ.പത്മകുമാര്‍ കല്ലൂരിലെ ഫ് ളാറ്റില്‍ വെച്ചാണ് പീഡിപ്പിച്ചത്. എ പി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്. ജോസ് കെ മാണി ഡെല്‍ഹിയില്‍ വച്ചും സരിതയെ പീഡിപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top