ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും; പിണറായി പച്ചക്കൊടി കാട്ടി; അനുവദിക്കില്ലെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: ഗതാഗത മന്ത്രിയായി എം ശശീന്ദ്രന്‍ വീണ്ടും തിരിച്ചുവരും. മന്ത്രിയെ കുടുക്കിയത് ഹണിട്രാപ്പിലൂടെയാണെന്ന മംഗളത്തിന്റെ മാപ്പിനു പിന്നാലെയാണ് രാജിവച്ച മന്ത്രി വീണ്ടുമെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനോട് പിണറായി വിജയനും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അതേ സമയം ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തോമസ് ചാണ്ടി എംഎല്‍എ. ബിസിനസൊക്കെ ആഴ്ച്ചകള്‍ക്ക് മുമ്പേ പൂര്‍ണ്ണമായും മക്കളെ ഏല്‍പ്പിച്ച് മന്ത്രിയാകാന്‍ തയ്യാറെടുത്ത് കേരളത്തിലെത്തിയ തോമസ് ചാണ്ടിയ്ക്ക് കിട്ടിയ ഇരുട്ടടിയാണ് പുതിയ നീക്കം. ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന സൂചനകളാണ് എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയനും നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top