കോഴിക്കോട്: പൊലീസ് യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഔദ്യോഗിക വേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ക്കും ഇതുകാരണമായി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പൊലീസുകാര്‍ക്കിടയിലെ തന്നെ ചില വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഇത് നിയമപരമാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നും വിലയിരുത്തുന്നുണ്ട്


