സർക്കാർ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയെന്ന് അധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സർക്കാർ പ്രഖ്യാപിച്ച പണം കൊണ്ട് ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയാണെന്നും, വിദ്യാഭ്യാസമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇതിനെക്കുറിച്ച്‌ കത്തെഴുതിയിട്ടുണ്ടെന്നും അധ്യാപകർ പറയുന്നു.

എട്ട് രൂപ നിരക്കിൽ ആറ് ദിവസത്തേക്ക് 48 രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി സർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൻറെ ഇരട്ടിത്തുകയാണ് ചെലവ് വരുന്നതെന്നാണ് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ അഭിപ്രായം. ആഴ്ചയിൽ രണ്ട് ദിവസം നൽകുന്ന 300 മി.ലി പാലിന് 15 രൂപയും ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപയും ചെലവ് വരും. ബാക്കി വരുന്ന തുക കൊണ്ട് എങ്ങിനെ ഉച്ചഭക്ഷണം നൽകുമെന്നാണ് അധ്യാപകരുടെ ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർക്കാർ അനുവദിക്കുന്ന പണം തികയുന്നില്ല എന്ന കാരണമാണ് ഒരുപാട് കുട്ടികൾ ഉച്ചഭക്ഷണം പോലുമില്ലാത്തവരായി മാറുന്നത്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്. അധിക ചെലവ് കാരണം ഉച്ചഭക്ഷണ മെനു വെട്ടിക്കുറയ്ക്കാനും പറ്റില്ല. മെനു കർശനമായി പാലിക്കണമെന്ന് സർക്കാർ നിർദേശവുമുണ്ട്.

Top