തിരുവനന്തപുരം: സ്‌കൂളുകൾ സാധാരണ നിലയിലാക്കുന്നതിന് മുേന്നാടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.
എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി. ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണവും കുട്ടികളുടെ പഠന പുരോഗതിയും വിലയിരുത്തണം. എസ്.എൽ.സി. പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും അതത് വിഷയത്തിന്റെ പ്ലാൻ തയാറാക്കി പാഠഭാഗങ്ങൾ പൂർത്തിയാക്കിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രധാനാധ്യാപകർ മുഖേന ശനിയാഴ്ചകളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം. മാർക്ക് എല്ലാ ശനിയാഴ്ചയും നൽകണം.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഇവ ക്രോഡീകരിച്ച് തിങ്കളാഴ്ച്ച റിപ്പോർട്ട് നൽകണം. പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും തന്റെ വിഷയത്തിന്റെ പ്ലാൻ തയാറാക്കി പ്രിൻസിപ്പൽ മുഖാന്തിരം ബന്ധപ്പെട്ട റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ശനിയാഴ്ചകളിലും ക്രോഡീകരിച്ച റിപ്പോർട്ട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് തിങ്കളാഴ്ചകളിലും സമർപ്പിക്കണം.


