കൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

സ്കൂൾ ഹോസ്റ്റലിൽ 12കാരനെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി. കൊല്ലം അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. സ്കൂളിനോട് ചേർന്നുള്ള ഹോസ്റ്റലിൽ വെച്ചാണ് അഞ്ച് സീനിയർ വിദ്യാർത്ഥികൾ 12കാരനെ റാഗ് ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തത്. ഹോസ്റ്റലിൽ നിന്നും അവധിക്ക് വീട്ടിലെത്തിയപ്പോളാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് കൊല്ലം ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തിരിക്കുന്നത്. പുകവലിക്കാനും അശ്ലീലച്ചിത്രങ്ങൾ കാണാനും സീനിയർ വിദ്യാർത്ഥികൾ തന്നെ പ്രേരിപ്പിച്ചെന്നും കുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് സ്കൂൾ മാനേജ്മെന്റ് പ്രതികരിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ നേരിട്ടാണ് കേസ് കൊടുത്തതെന്നും മാനേജ്മെന്റ് അറിയിച്ചു.

Top