പാർട്ടൈം ജോലി സെക്‌സ് റാക്കറ്റിൽ..! പോക്കറ്റ് മണി കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളുടെ താല്കാലിക ജോലി ശരീരം വിൽപ്പന; നാട്ടകത്തെയും പാലായിലെയും സെക്‌സ് റാക്കറ്റിൽ വിദ്യാർത്ഥിനികൾ എത്തിയത് പോക്കറ്റ് മണി കണ്ടെത്താൻ

ക്രൈം ഡെസ്‌ക്

കൊച്ചി: കോട്ടയത്ത് രണ്ടിടത്ത് പെൺവാണിഭ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത് ഭയപ്പെടുത്തുന്ന വിവരങ്ങൾ. കോളേജ് വിദ്യാർത്ഥിനികൾ അടക്കമുള്ളവർ പണത്തിനും, പോക്കറ്റ് മണിയ്ക്കും വേണ്ടി മാത്രം സംഘത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നുള്ള മുപ്പതിലേറെ പെൺകുട്ടികളാണ് ഈ റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരവിൽപ്പനയിലൂടെ ഇവരെല്ലാം ഒരു മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എം.സി റോഡരികിൽ കോട്ടയം നാട്ടകത്ത് കഴിഞ്ഞ ദിവസമാണ് പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് അഞ്ചു പുരുഷൻമാരെയും, ആറ് പെൺകുട്ടികളെയും പിടികൂടിയിരുന്നു. പാലായിലെ പെൺവാണിഭ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ മൂന്നു പുരുഷൻമാരെയും രണ്ടു പെൺകുട്ടികളെയുമാണ് കണ്ടെത്തിയത്. രണ്ടിടത്തും അൻപതിലേറെ യുവതികളുടെ വിവരങ്ങൾ അടങ്ങിയ രജിസ്്റ്റർ സൂക്ഷിച്ചിരുന്നു. ഈ രജിസ്റ്ററിലെ ഫോൺ നമ്പരുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതോടെയാണ് സംഘത്തിന്റെ വലയിൽപ്പെട്ട പെൺകുട്ടികളിൽ 90 ശതമാനവും കോളേജ് വിദ്യാർത്ഥിനികളാണെന്നു കണ്ടെത്തിയത്.
രണ്ടിടത്തും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്.
ലക്ഷങ്ങളുടെ ഇടപാടുകളാണ് രണ്ട് കേന്ദ്രങ്ങളിലും നടന്നിരുന്നതെന്നും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട്ു കേന്ദ്രങ്ങളും ദിവസങ്ങളോളമായി പൊലീസ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ഇവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു പോലും മറച്ച് വച്ചിരിക്കുകയായിരുന്നു.
കോളേജ് വിദ്യാർത്ഥിനികളെ തങ്ങളുടെ പോക്കറ്റ് മണി കണ്ടെത്തുന്നതിനായി സംഘം ഉപയോഗിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ സൈക്‌സ് റാക്കറ്റിന്റെ പിടിയിൽ കണ്ടെത്തിയ പെൺകുട്ടികളെ കണ്ടെത്തി കൗൺസിലിംഗിനു വിധേയനാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top