പെണ്‍മക്കള്‍ക്ക് നേരേ ലൈംഗികാതിക്രമം: പിതാവിന് 21 വര്‍ഷം കഠിന തടവ്

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിതാവിന് 21 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും. കാളിയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഇളയസഹോദരിയുടെ മൊഴി പ്രകാരമെടുത്ത ആദ്യ കേസിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസം കൂടി തടവ് അനുഭവിക്കണം.

Top