ഷാറുഖ് ഖാന് അഭിനയിക്കാനറിയില്ല; കാണാന്‍ ഭംഗിയുമില്ല; പാക് നടി മനൂര്‍ ബലൂചി; കിങ് ഖാന്റെ ആരാധകര്‍ കടുത്ത പ്രതിഷേധത്തില്‍

മുംബൈ: ബോളിവുഡിന്റെ താരം ഷാറുഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മനൂര്‍ ബലൂചിന്റെ പരാമര്‍ശം. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകള്‍ വെച്ചളന്നാലും കാണാന്‍ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മനൂര്‍ അഭിപ്രായപ്പെട്ടു. ‘അദ്ദേഹത്തിന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോള്‍ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ്. വളരെ സൗന്ദര്യമുള്ളവര്‍ക്കുപോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല’ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ മനൂര്‍ ബലൂച് പറഞ്ഞു.

‘ഷാറൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാന്‍ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രമെന്ന് മനൂര്‍ പറഞ്ഞു. പാക് നടിയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ കിങ് ഖാന്റെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top