നിരാഹാര സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് സമരം ശോഭാ സുരേന്ദ്രന് ഏറ്റെടുക്കേണ്ടി വന്നത്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നിരാഹാര സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെ 14 ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു. അതിന് ശേഷമാണ് സി കെ പത്മനാഭന്‍ നിരാഹാരസമരം ഏറ്റെടുത്തത്. പത്ത് ദിവസത്തോളം നിരാഹാര സമരം കിടന്നശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.

Top