തോമസ് ചാണ്ടിക്കെതിരെ സമരം ശക്തമാക്കും യൂത്ത് കോണ്‍ഗ്രസ് : സോളാര്‍ വിവാദം രാഷ്ട്രീയമായി നേരിടും

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക സ്രോതസിലാണ് പല ജില്ലകളിലും ബി.ജെ.പി ജനരക്ഷായാത്രയുടെ സ്വീകരണങ്ങള്‍ സംഘടിപ്പിച്ചത്. അതിനാലാണ് ബി.ജെ.പി തോമസ് ചാണ്ടിക്കെതിരെ സമരരംഗത്തുവരാത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. ഇതേ കോടികള്‍ കൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വിലക്കെടുത്തിരിക്കുന്നത്. അതിനാല്‍ തോമസ് ചാണ്ടിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാനും വഴിതടയല്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കി. സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ പ്രതിഫലനമാണ് സോളാര്‍ വിവാദം. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ ഗൂഡശ്രമം. അതിനെ പ്രതിരോധിക്കാനും രാഷ്ട്രീയമായി നേരിടാനുമുള്ള സമരപരിപാടികളും യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കും. പ്രായപരിധി കഴിഞ്ഞ സംസ്ഥാന ഭാരവാഹികളെയും പാര്‍ലമെന്റ് പ്രസിഡന്റുമാരെയും കെ.പി.സി.സിയില്‍ അര്‍ഹമായ പ്രാതിനിധ്യം നില്‍ക്കണമെന്നും സംസ്ഥാന കമ്മിറ്റി ഐക്യകണേ്ഠ്യന ആവശ്യപ്പെട്ടു.

ചുമതല നല്‍കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല അഖിലേന്ത്യാ കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിന് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

Top