‘എന്റെ മരണശേഷമെങ്കിലും മദ്യപിക്കരുത്; എന്റെ ചിതയ്ക്ക് നിങ്ങള്‍ തീവെയ്ക്കരുത്’; അച്ഛന്റെ അമിതമദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത  മകന്റെ ആത്മഹത്യാക്കുറിപ്പ്  

തിരുനെല്‍വേലി: പിതാവിന്റെ അമിതമദ്യപാനത്തില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചു.

‘അച്ഛാ ദിനേശാണ് ഇതെഴുതുന്നത്, ഞാന്‍ മരിച്ചതിന് ശേഷമെങ്കിലും അച്ഛന്‍ മദ്യപിക്കരുത്. എന്റെ ചിതയ്ക്ക് നിങ്ങള്‍ തീ കൊളുത്താന്‍ പാടില്ല. എന്റെ മരണാനന്തര കര്‍മ്മങ്ങളും നിങ്ങള്‍ ചെയ്യണ്ട. എന്റെ തലമുടി വടിക്കുകയും ചെയ്യരുത്. ഇത് എന്റെ അവസാന ആഗ്രഹമാണ്. ഇത് നടന്നാല്‍ മാത്രമെ എന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കൂ…’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനത്തില്‍ മിടുക്കനായ ദിനേശ് നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അമ്മ മരിച്ചതിന് ശേഷം പിതാവ് മറ്റൊരു വിവാഹം കഴിച്ചു. തുടര്‍ന്ന് ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു ദിനേശ് താമസിച്ചിരുന്നത്. മദ്യപാനമുപേക്ഷിക്കാന്‍ പിതാവിനോട് ദിനേശ് പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത് നടക്കാതായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

Top