കോൺഗ്രസ് ഇപ്പോഴും അതീവ ദുര്‍ബലമെന്ന് കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്.. നൂറു സീറ്റ് പിടിക്കുമെന്നു പറയുമ്പോഴും നെഞ്ചിടിച്ച് കോൺഗ്രസ് നേതൃത്വം !അഞ്ച് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം.എന്‍ഡിഎ 14 സീറ്റുകളില്‍ ആധിപത്യം സ്ഥാപിച്ചു.

കോഴിക്കോട് : സംസ്ഥാനത്ത് ഇപ്പോഴും കോൺഗ്രസിന്റെ നില ദുർബലമെന്ന് റിപ്പോർട്ട് . ആറു ജില്ലകളിൽ കോൺഗ്രസ് അതി ദുർബലമാണ് .അതിൽ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് കനഗോലു’ സര്‍വേ റിപ്പോര്‍ട്ട് . ഭരണത്തിൽ എത്തുവാനുള്ള വോട്ട് മാർജിൻ ഇപ്പോഴും ഇല്ല എന്നതാണ് സത്യം . പുറത്ത് പറയുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ട് ഷെയറിൽ ഇടതുപക്ഷവുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത് . തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നാണ് കനഗോലുവിന്റെ സര്‍വേയില്‍ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് കനഗോലു നൽകുന്ന മുന്നറിയിപ്പ്.

എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്‌ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് കനഗോലു പറയുന്നത്. ഇരുമുന്നണികളും 40 ശതമാനം വോട്ട് നേടുമെന്നാണ് കണക്ക്. എന്‍ഡിഎ 15 ശതമാനം വോട്ട് നേടുമെന്നും കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റിപ്പോർട്ടിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വലിയ മുന്നേറ്റം യുഡിഎഫിന് അനുകൂലമായി ഉണ്ടാകുമെന്നും അതിൽ കോൺഗ്രസ് നിർണായക പങ്ക് വഹിക്കുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്നത് AICC തീരുമാനം എടുക്കുമെന്നും പാലക്കാട് ഊർജ്ജസ്വലനായ, മണ്ഡലം നിലനിർത്താൻ കഴിയുന്ന സ്ഥാനാർഥി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മറ്റെല്ലാ ഇടങ്ങളിലെയും പോലെ ഒരു വലിയ മുന്നേറ്റം പാലക്കാട് ഉണ്ടായില്ല. ഒരു ട്രെൻഡ് പാലക്കാട് ഉണ്ടായിട്ടുണ്ട്. അതൊരു തുടക്കമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് വലിയ മുന്നേറ്റം യുഡിഎഫിന് അനുകൂലമായി ഉണ്ടാകും. അതിൽ കോൺഗ്രസ് നിർണായക പങ്ക് വഹിക്കും.

 

Top