ആഢംബര വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കും പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനം

അമലാ പോളിനും ഫഹദ് ഫാസലിനും പിന്നാലെ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ കാറാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ നടത്തി കേരളത്തിലോടുന്നത്. അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി, അതുവെച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്മെന്റ്സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തിലാണ് രജിസ്ട്രറേഷന്‍ നടത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഒന്നരലക്ഷം രൂപയാണ് നികുതി അടച്ചത്. കേരളത്തില്‍ ആണെങ്കില്‍ 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു.

Top