സിറിയയിലെ സ്വർഗലോകം തേടിപ്പോയി: നാല് വർഷത്തിനിടെ നൂറിലേറെ ഭർത്താക്കൻമാരെക്കിട്ടി; രണ്ട് തവണ ഗർഭിണിയായി; രണ്ടു പെൺകുഞ്ഞുങ്ങളെയും കൊല്ലുന്ന ഐഎസ് ക്രൂരത: അഭയാർത്ഥി ക്യാമ്പിൽ കണ്ണൂനീരോടെ ആ കുഞ്ഞ് സുന്ദരി

ഇന്റർനാഷണൽ ഡെസ്‌ക്

ലണ്ടൻ: ഫെയ്‌സ്ബുക്കിലൂടെയുള്ള ഐഎസിന്റെ പ്രഘോഷണങ്ങളിലും പ്രണയക്കെണിയിലും ആകൃഷ്ടയായാണ് ആ പതിനഞ്ചുകാരി സിറിയയിലെ യുദ്ധഭൂമിയിലേയ്ക്ക് പോയത്. പക്ഷേ, അവൾക്ക് അവിടെ ലഭിച്ചത് സ്വർഗമായിരുന്നില്ല. നഗരകതുല്യമായ ജീവിതത്തിൽ അവൾക്ക് ലഭിച്ചത് നൂറിലേറെ ഭർത്താക്കൻമാരെ. ഐഎസ് ഭീകരരുടെ അടിമയായായി മാറിയ അവൾ ഇന്ന് രണ്ടാം ജന്മത്തിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സംഭവിച്ചതിനെയെല്ലാം നിരാശയോടെ കാണുന്ന അവൾ പറയുന്നു എനിക്ക് ഇനി വീട്ടിൽ മടങ്ങിയെത്തിയാൽ മാത്രം മതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sha2
2015 ഫെബ്രുവരിയിലാണ് ഷാമിന ബീഗം എന്ന പതിനഞ്ചുകാരിയും സുഹൃത്തുക്കളായ ഖദീസ് സുൽത്താനയും അമീര അബേസും ചേർന്ന് സിറിയയിലേയ്ക്ക് പലായനം ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ഇവരെ ഐഎസിന്റെ സ്വപ്‌ന ഭൂമിയായ സിറിയയിലേയ്ക്ക് ക്ഷണിച്ചത്. ഇവിടെ എത്തിയ ഇവരെ താമസിപ്പിച്ചത് ഐഎസ് തീവ്രവാദികൾ പെൺകുട്ടികൾക്ക് താമസിക്കുന്നതിനു വേണ്ടി ഒരുക്കിയിരുന്ന സിംഗിൾ വുമൺ സെന്ററിലായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ഡച്ച് ജിഹാദിയായ യാഗോ റിയഡിജിയ്ക്ക് മുന്നിൽ ഇവർക്ക് കഴുത്ത് നീട്ടേണ്ടി വന്നു. ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലാക്കിയ ആളെ കണ്ടെത്താനും ഇയാൾക്കൊപ്പം ഐഎസിനു വേണ്ടി പോരാടാനുമാണ് ഇവർ സിറിയയിൽ എത്തിയത്. എന്നാൽ, ഇവിടെ അയാളെ കാണാൻ പറ്റിയില്ലെന്നു മാത്രമല്ല മറ്റൊരാളെ വിവാഹം കഴിക്കേണ്ടിയും വന്നു.

sha
മൂന്നു മാസത്തിനകം തന്നെ ഇവൾ ഗർഭിണിയായി. ആദ്യ പ്രസവത്തിനു മുൻപ് തന്നെ ഡച്ച്കാരനായ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ദിവസങ്ങൾക്കകം തന്നെ പുതിയ ഭർത്താവിനെ ഈ പതിനഞ്ചുകാരിയുടെ അടുത്തേയ്ക്ക് ഐഎസ് ഭീകരർ അയച്ചു. ഇയാളും കൊല്ലപ്പെട്ടതോടെ പ്രസവത്തിന് മുൻപ് തന്നെ അഞ്ചു ഭർത്താക്കൻമാരെ ഇവർക്ക് കൂടെ കിടത്തേണ്ടി വന്നു. പിന്നീട് പെൺകുട്ടി ഉണ്ടായതോടെയാണ് ഐഎസ് ഭീകരരുടെ തനി സ്വരൂപം ആ പതിനഞ്ചുകാരിയ്ക്ക് മനസിലായത്. തന്റെ കൺമുന്നിൽ വച്ചു തന്നെ ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അവർ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഷമീന ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പിന്നീട് ദിവസവും എന്ന പോലെ ഭർത്താക്കൻമാരെ മാറ്റാൻ ഐ.എസ് നിർബന്ധിച്ചിരുന്നു. ഒരു ദിവസം ഒരു ഭർത്താവ് എന്ന കണക്കിലായിരുന്നു ഐഎസിന്റെ വേട്ട. രണ്ടാമതും പെൺകുഞ്ഞ് ഉണ്ടായെങ്കിലും ഇതിനെയും സമാന രീതിയിൽ തന്നെ കൊലപ്പെടുത്തുകയായിരുന്നു.

sha1
പിന്നീട്, സഖ്യ സേന നടത്തിയ ആക്രമണത്തിൽ ഷാമിനയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും കൊല്ലപ്പെട്ടു. സമാന രീതിയിലുള്ള പീഡനങ്ങളിലൂടെയാണ് ഇവരുവരും കടന്നു പോയിരുന്നത്. തുടർന്ന് സഖ്യ സേനയാണ് ഷാമിനയെ രക്ഷപെടുത്തി അഭയാർത്ഥി കേന്ദ്രത്തിൽ എത്തിച്ചത്.

Top