കാര്‍ നിയന്ത്രണം വിട്ടിടിച്ചു അപകടം; 10 വയസുകാരന് ദാരുണാന്ത്യം

തൊടുപുഴ: പിതാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് പത്ത് വയസുള്ള മകന് ദാരുണാന്ത്യം. ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ മുഹമ്മദ് സാജിദാണ് അപകടത്തില്‍ മരിച്ചത്. പിതാവ് റിജിലാണ് കാറോടിച്ചിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്യാനായി മകന്‍ സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെയായിരുന്നു അപകടം. മകന്‍ സൈഡ് പറഞ്ഞു കൊടുക്കുന്നതനുസരിച്ച് കാര്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ചു.

കുട്ടിയെ പേരമരത്തോട് ചേര്‍ന്ന് ഇടിച്ചു ഞെരുക്കിയതോടെയാണ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ മുഹമ്മദ് സാജിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായിരുന്ന റിജില്‍ അടുത്തിടെയാണ് കാര്‍ വാങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിജിലിന് പരിചയക്കുറവുള്ളതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം. മുഹമ്മദ് സാജിദ് കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹസീനയാണ് അമ്മ.

Top