ലണ്ടൻ: ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾക്കും ഗാറ്റവിക് വിമാനത്താവളത്തിലെ ആക്രമണത്തിനും സഹായങ്ങൾ ചെയ്ത് നൽകിയയാളെ യുകെ പോലീസ് അറസറ്റ് ചെയ്തു. മൊറോക്കോ സ്വദേശിയായ 55കാരനാണ് അറസ്റ്റിലായത്. 2006ലെ ഭീകരവാദവിരുദ്ധ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സൗത്ത് ലണ്ടൻ പോലീസിന്‍റെ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് വിധേയനാക്കുമെന്നാണ് വിവരം. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2017 മുതൽ 2018ന്‍റെ ആദ്യമാസങ്ങളിൽ വരെ നിരവധി ഭീകരാക്രമണങ്ങൾക്കാണ് യുകെ സാക്ഷ്യംവഹിച്ചത്.ഈ ആക്രമണങ്ങൾ സംബന്ധിച്ച് നടന്നുവന്ന അന്വേഷണങ്ങൾക്കിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


