മര്‍ദ്ദനമേറ്റ മൂന്നു വയസുകാരിയെ കാണാന്‍ പിതാവ് എത്തി

കൊച്ചി: ക്രൂരമര്‍ദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പിതാവ് എത്തി. കുട്ടിന്റെ സംരക്ഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് കുട്ടിയുടെ മാതാവ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നുള്ള അമ്മയുടെയും മുത്തശിയുടെയും മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

Top