രേഖകളില്ലെന്ന്; കോട്ടയത്ത് പോലീസ് ഡെലിവറി ബോയിയെ തടഞ്ഞുവച്ചു, ജോലി തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

കോട്ടയം: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലെന്ന് പറഞ്ഞ് ഓൺലൈൻ ഡെലിവറി ബോയിയെ പോലീസ് തടഞ്ഞു നിർത്തി. സ്വകാര്യ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി പൊൻകുന്നം സ്വദേശിയായ കെ.കെ. ബിജുവാണ് പോലീസിനെതിരെ പരാതി ഉന്നയിച്ചത്.

കുന്നുംഭാഗം സർക്കാർ സ്‌കൂളിന് സമീപത്താണ് സംഭവം. ജോലി തടസപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കാരണത്താലാണ് പോലീസ് ബിജവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇയാളുടെ ഫോൺ വാങ്ങിയ പോലീസ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ മറ്റുള്ളവരുടെ സഹായം തേടാൻ അനുവധിച്ചില്ലെന്നും ആരോപണമുണ്ട്. അതിനാൽത്തന്നെ ഉപജീവന മാർഗത്തെ തടസപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ, വാഹനത്തിൽ ഭക്ഷണമുള്ളതായി അറിയില്ലെന്നാണ് പോലീസ് പറയുന്നത്.

Top