ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടി.ടി.ഇയെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ മര്‍ദ്ദിച്ചു

കൊച്ചി: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയെ ഇതര സംസ്ഥാത്തൊഴിലാളികള്‍ മര്‍ദ്ദിച്ചു. എറണാകുളം -ഹൗറ അന്ത്യോദയ എക്‌സ്പ്രസിലെ ടി.ടി.ഇ. എറണാകുളം സ്വദേശി ബസ്സിക്കാണ് രണ്ടു പേരുടെ മര്‍ദ്ദനമേറ്റത്.

ടി.ടി.ഇയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയ്ക്കും തൃശൂരിനുമിടയില്‍
ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിക്കറ്റില്ലാത്തതിനാല്‍ ബംഗാള്‍ സ്വദേശികളുമായി തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ ബസ്സിയെ മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.

Top