കെ സുധാകരനെ തഴഞ്ഞതിൽ കണ്ണൂരിൽ വോട്ടെടുപ്പിൽ തിരിച്ചടിക്കാൻ തിയ്യസമുദായം.തീയ്യ സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചറിയുക’ പ്രചാരണവുമായി തിയ്യ ക്ഷേമസമതി.

കണ്ണൂർ : തിയ്യ സമുദായത്തെ തഴഞ്ഞതിൽ വോട്ടിലൂടെ പ്രതികരിക്കാൻ തിയ്യ സമുദായം . മലബാറിൽ ശക്തമായ തിയ്യ സമുദായത്തിൽ പെട്ട കെ സുധാകരനെ കോൺഗ്രസ് പാർട്ടിയിൽ കെപിസിസി പ്രസിഡന്റ സ്ഥാനത്ത് നിന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഒഴുവാക്കിയ കോൺഗ്രസ് നീക്കത്തിൽ സമുദായം വലിയ പ്രതിഷേധത്തിലാണ് . കോൺഗ്രസ് സ്ഥാനാർഥികളിൽ കണ്ണൂർ അടക്കം നായർ നായർ -നമ്പ്യാർ സമുദായക്കാരെ തിരുകി കയറ്റിയത് കെസി വേണുഗോപാൽ ആണ് .കണ്ണൂരിൽ വേണുഗോപാലിന്റെ സ്ഥാനാർഥിയായ ടിഒ മോഹനനെ ജാതി -ഗ്രുപ്പ് പേരിൽ കൊണ്ടുവരികയായിരുന്നു കെ സുധാകരനെ ഒഴിവാക്കിയപ്പോൾ അമൃത രാമകൃഷ്ണനെ സ്ഥാനാർഥി ആക്കണമെന്ന ആവശ്യവും നിരാകരിക്കുകയായിരുന്നു .

തിയ്യ ക്ഷേമസമതിയുടെ ആഹ്വാനം :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്നു. ചെറുതും വലുതുമായ ജാതി മത സംഘടനകൾക്ക് അവരുടെ ജനസംഖ്യയെക്കാൾ കൂടുതൽ പ്രാതിനിധ്യം എല്ലാ രാഷ്ട്രീയ കക്ഷികളും നൽകുന്നു. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന തീയ്യ സമുദായത്തിന് ജോലിയും നിയമനിർമ്മാണ സഭകളിലും അർഹമായ പ്രാതിനിധ്യം ലഭിച്ചുവോ എന്ന് നാം പരിശോധിക്കണം. സംസ്ഥാന ഭരണ നേതൃത്വത്തിൽ നിന്നും ബോധപൂർവ്വം സമുദായത്തെ അകറ്റി നിർത്താൻ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്ന തീയ്യ സമുദായ അംഗങ്ങളായ നേതാക്കളെ ഉന്മൂലനം ചെയ്തു. മതമേലധ്യക്ഷന്മാരുടെ ആജ്ഞാനവർദ്ധികളെ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചു.

എന്തുകൊണ്ടാണ് തീയ്യ സമുദായം ഇത്ര അവഗണിക്കപ്പെടുന്നത് നമ്മുടെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള നമ്മുടെ ബഹുസ്വരതയാണ് കാരണം. ഉദാഹരണത്തിന് ഒരു തീയ്യ സമുദായ അംഗത്തിന്റെ വീട്ടിൽ മൂന്നു വോട്ട് ഉണ്ടെങ്കിൽ അത് ഒന്ന് സിപിഎമ്മിനും മറ്റൊന്ന് കോൺഗ്രസിനും അടുത്തത് ബിജെപിക്ക് ആയി വിഭജിച്ചിരിക്കുന്നു. അങ്ങനെ നോക്കിയാൽ വോട്ടിന്റെ മൂല്യം പൂജ്യം ആകുന്നു. എപ്പോഴാണ് ഈ മൂന്നു വോട്ടും ഒരു സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീഴുന്നത് അന്ന് മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം തീയ്യ സമുദായത്തിന് ലഭിക്കുകയുള്ളൂ.

അന്ന് മാത്രമേ അവർ നമ്മളെ തിരിഞ്ഞു നോക്കൂ.. കണ്ണൂർ ജില്ലയിലെ 27 ലക്ഷം വോട്ടിൽ 11 ലക്ഷം വോട്ട് തീയ്യരുടേതാണ് കണ്ണൂർ അസംബ്ലി മണ്ഡലത്തിൽ 74000 തീയ്യ വോട്ടർമാരുണ്ട് . 3000 വോട്ടും 5000 വോട്ടർമാറുമുള്ള ചില സമുദായ മതസംഘടനകളുടെ പിന്നാലെ പോകുന്ന രാഷ്ട്രീയ സംഘടനകൾ ഇന്നേവരെ ഒരു സമുദായം എന്ന നിലയിൽ തീയ്യരേ അംഗീകരിച്ചില്ല. അർഹമായ പ്രാധാന്യം തരാതെ തീയ്യ സമുദായത്തെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയപാർട്ടികൾ ഇതുവരെ ചെയ്തിരിക്കുന്നത്. അതിന് കാരണം നമ്മുടെ ഐക്യം ഇല്ലായ്മയും , ബഹുസ്വരതയും, രാഷ്ട്രീയ അടിമത്വവും ആണ് .വേണമെങ്കിൽ നമ്മുടെ ജാതി, മത ചിന്തകൾക്കതീതമായ നമ്മുടെ ഉന്നത കാഴ്ചപ്പാടാണ് എന്ന് കാണാം ഇത് നമുക്ക് മാത്രം മതിയോ. നിയമ നിർമ്മാണസഭയിൽ തീയ്യ വികാരം ഇല്ലാത്ത പ്രതിനിധികൾ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തടസ്സമായി വരുന്നു. വടക്കേ മലബാറിലെ സാംസ്കാരിക പൈതൃകം തീയ്യരുടേതാണ് അനീതിക്കും അധർമ്മത്തിനും എതിരെ പോരാടാനുള്ള കരുത്തും ശക്തിയും ഭദ്രകാളിയെയും, മുത്തപ്പനെയും ഗുരുകാരണവന്മാരെയും ഉപാസിച്ചു ചൈതന്യം കുടികൊള്ളുന്നത് തീയ്യ ചേകവരിലാണ്.

തീയ്യ കാവുകളും തെയ്യക്കോലങ്ങളും ഉപാസിച്ച ആത്മബലവും പോരാട്ട വീരവുമുള്ള ശാക്തേയ ചൈതന്യമാണ് തീയ്യരുടേത് ആയത് രാഷ്ട്രീയ പാർട്ടികൾ ചൂഷണം ചെയ്യുന്നു. വേട്ടയാടപ്പെടുന്നവരും വേട്ടക്കാരും തിയ്യരാണ് അവരുടെ കുടുംബങ്ങൾ അനാഥമാകുന്നു. ഭൂരിപക്ഷം വരുന്ന തീയ്യ സമുദായത്തിന് ജനസംഖ്യാനുപാതികമായ സംവരണം ലഭിക്കുന്നില്ല. ന്യൂനപക്ഷമായ മറ്റു ജാതി ,മത സംഘടനകൾ സംഘടിച്ച് വിലപേശി അർഹിക്കുന്നതിൽ കൂടുതൽ നേടിയെടുക്കുന്നു. ജനാധിപത്യ വ്യവസ്ഥ ജയിപ്പിക്കാനും തോൽപ്പിക്കാനും കഴിയുന്നവർക്കെ അംഗീകാരമുള്ളൂ.ആയതിനാൽ ഈ തെരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Top