മാധ്യമ സ്ഥാപനത്തിനെതിരേ പെന്തകോസ്തുകാരുടെ ഭീഷണി- നേരിടും എന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍

പത്തനംതിട്ട : മാധ്യമപ്രവര്‍ത്തകരെ ഭീഷണിയില്‍ക്കൂടി തളച്ചിടാമെന്നത് വ്യാമോഹം മാത്രമാണെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി മന്ദിരം പറഞ്ഞു. വാര്‍ത്തകള്‍ക്കെതിരെ അസഹിഷ്ണത കാണിച്ചിട്ടു കാര്യമില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാം. അതിനു മുതിരാതെ ഭീഷണിയും അസഭ്യവര്‍ഷവും തുടര്‍ന്നാല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ അസോസിയേഷന്‍ നിര്‍ബന്ധി തരായിത്തീരുമെന്നും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ പ്രകാശ്‌ ഇഞ്ചത്താനത്തിനെതിരെയുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കുമ്പനാട്ടുള്ള പെന്തക്കോസ്ത് സഭക്കെതിരെയുള്ള വാര്‍ത്ത നല്‍കിയതിന് പത്തനംതിട്ട മീഡിയ എന്ന ഓണ്‍ ലൈന്‍ ചാനലിനെതിരെയും റിപ്പോര്‍ട്ടര്‍ പ്രകാശ് ഇഞ്ചത്താനത്തിനെതിരെയും നിലവാരമില്ലാത്ത പ്രതികരണങ്ങളാണ് സഭാ വിശ്വാസികളായ ചിലരില്‍നിന്നും ഉണ്ടാകുന്നത്. എല്ലാവര്ക്കും അനുകൂലമായ വാര്‍ത്ത‍ നല്‍കുന്ന ജോലിയല്ല മാധ്യമ പ്രവര്‍ത്തകന്റെത്. ജനങ്ങളിലേക്ക് എത്തിക്കേണ്ട വാര്‍ത്തകള്‍ യഥാസമയം നല്‍കുന്നതിന് മാധ്യമ പ്രവര്‍ത്തകന് സ്വാതന്ത്ര്യം ഉണ്ട്. കുമ്പനാട്ടെ സഭക്കെതിരെ നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട മീഡിയ വാര്‍ത്ത‍ നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ തൂലികയിലൂടെ തന്നെ പ്രതികരിക്കുമെന്ന് അന്‍സാരി മന്ദിരം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top