കുട്ട: കേരള-കര്‍ണാടക അതിര്‍ത്തിയായ കര്‍ണ്ണാടക കുട്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരെ കടുവ കൊന്നു.
കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊലപ്പെടുത്തിയത്. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശി ചേതന്‍ (18), ചേതന്റെ ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പിതാവ് മധു കടുവയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് എത്തിയ ചേതന്റെ ബന്ധു രാജുവിനെ തിങ്കളാഴ്ച രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് പേര്‍ മരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമാണ്.


