ടി ഓ മോഹനന്റെ റോഡ് ഷോയും കൺവെൻഷനും പൊളിഞ്ഞു.കണ്ണൂരിൽ വേണുഗോപാലിന്റെ സവർണ്ണ മേധാവിത്വം; കെ സുധാകരനെയും അമൃത രാമകൃഷ്‌ണനെയും തഴഞ്ഞു.1,80,000 വോട്ടിൽ 70 000 വോട്ട് തീയ്യ കമ്മ്യൂണിറ്റിയിൽ പെട്ടവർ .16000 വോട്ടുകൾ മാത്രമാണ് വേണുഗോപാലിന്റെ സ്ഥാനാർത്ഥി ടി ഓ മോഹനൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനുള്ളത് ! കണ്ണൂരിൽ തോൽവി ഉറപ്പിച്ച് കോൺഗ്രസ് !

കണ്ണൂർ : കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടിഒ മോഹനന് എതിരെ എതിരെ ജനരോക്ഷം. കെ സുധാകരനെ തഴഞ്ഞു വേണുഗോപാൽ ഗ്രുപ്പ് ഇറക്കിയ ടി ഓ മോഹനന്റെ റോഡ് ഷോയും കൺവെൻഷനും പൊളിഞ്ഞു. നിസ്സംഗതയോടെ കെ സുധാകരനും അനുയായികളും .എല്ലാവരും തോല്കുമെന്ന വികാരം പങ്കിട്ടു എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം നിന്ന പ്രബല സമുദായത്തെ എതിർക്കുക മാത്രമല്ല ടി ഓ മോഹനൻ മേയർ ആയിരുന്നപ്പോൾ വലിയ അഴിമതി നടത്തി എന്നും സോഷ്യൽ മീഡിയായിൽ വ്യാപക പ്രചാരണം.കെ കണ്ണൂരിൽ നമ്പ്യാർ മഹാസഭയും കോൺഗ്രസുമായി ഉടക്കിലാണ് എന്നതും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് .

കണ്ണൂരിൽ കെ സുധാകരനെയും അമൃത രാമകൃഷ്‌ണനെയും തഴഞ്ഞുകൊണ്ട് സവർണ്ണ മേധാവിത്വം നേടിയപ്പോൾ കോൺഗ്രസ് മറക്കുന്ന ഒരു കാര്യമുണ്ട് . എല്ലാക്കാലത്തും സിപിഎമ്മിനും കോൺഗ്രസിനും കൊടിപിടിക്കുന്ന വോട്ടു ബാങ്കിൽ പ്രധാനികൾ ഈ ഈഴവ സമുദായം ആണ് .പ്രത്യേകിച്ച് കണ്ണൂർ നിയോജക മണ്ഡലത്തിൽ മുല്ലപ്പള്ളിയും എൻ രാമകൃഷ്ണനും , കെ സുധാകരനും വിജയം ഉറപ്പിച്ചിരുന്നത് ഈ സമുദായത്തിന്റെ വലിയ പിന്തുണയിൽ ആയിരുന്നു .കണ്ണൂരും അഴീക്കോടും അടക്കം മലബാറിലെ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിർണ്ണായക സ്വാധീനം ഉള്ള സമുദായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരിലെ നിലവിലുള്ള 1,80,000 വോട്ടിൽ 70 000 വോട്ട് തീയ്യ കമ്മ്യൂണിറ്റിയിൽ പെട്ടവർ .16000 വോട്ടുകൾ മാത്രമാണ് കണ്ണൂരിൽ സവർണ്ണ ജാതിക്കാരൻ ആയ വേണുഗോപാലിന്റെ സ്ഥാനാർത്ഥി ടി ഓ മോഹൻ പ്രതിനിതാനം ചെയ്യുന്ന സമുദായത്തിലുള്ളത് .ആ തിയ്യ സമുദായത്തെ പിണക്കിയതായിരുന്നു സതീശൻ പാച്ചേനിക്കും കെ സുധാകരനും തിരിച്ചടി ഉണ്ടാകാൻ കാരണം .

ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്ന തിയ്യ സമുദായം സുധാകരനിലേക്ക് കൂടുതൽ അടുത്തിരുന്നു.അവരുടെ പിന്തുണ കെ സുധാകരനുണ്ടായിരുന്നു . സുധാകരനെ ഒഴിവാക്കിയപ്പോൾ അമൃത ബാലകൃഷ്ണനെ എങ്കിലും അവിടെ പരിഗണിക്കാമായിരുന്നു എന്നാ സമുദായം ഉയർത്തുന്നത് . ജനങ്ങൾക്കിടയിൽ കാമ്പില്ലാത്ത; ഗ്രുപ്പിന്റെ ലേബലിൽ ഇറങ്ങിയ ടിഒ മോഹനനെ കൊണ്ട് കണ്ണൂർ പിടിക്കാൻ ആവില്ല എന്ന് മാത്രമല്ല തിയ്യർ എതിർത്ത് വോട്ടു ചെയ്യുമെന്നുറപ്പാണ് തീയ്യരെ അവഗണിച്ചുകൊണ്ട് ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കണ്ണൂരിൽ കോൺഗ്രസിന് സാധിക്കില്ല .

കണ്ണൂരിൽ എന്നും കോൺഗ്രസിനൊപ്പം നിന്നിട്ടും മലബാറിലെ പ്രബല സമുദായം ആയിട്ടും യാതൊരു വിധത്തിലും പരിഗണ ലഭിക്കാത്തതിനാൽ മുറിവേറ്റ സമുദായ അംഗങ്ങൾ യുഡിഎഫിനെതിരെ തിരിഞ്ഞിരിക്കയാണ . വേണു ഗോപാലിന്റെ സവർണ്ണ മേധാവിത്വത്തിനെതിരെ തിയ്യരും ഈഴവരും .ടി ഓ മോഹനനെ തോൽപ്പിക്കാൻ കച്ചകെട്ടിയിരിക്കുകയാണ് . ആർ ശങ്കരനെ കണ്ണൂരിലേക്ക് 1960 ൽ കൊണ്ടുവന്ന് 63ൽ മത്സരിപ്പിച്ച് ജയിപ്പിച്ച് കായി ദാമോദരൻ നേതൃത്വം നൽകിയ കോൺഗ്രസിന്റെ പാരമ്പര്യമുള്ള മണ്ണാണ് കണ്ണൂർ. അവിടെ തിയ്യരെ അവഗണച്ച് ഒരു പാർട്ടിക്കും മുന്നോട്ട് പോകാൻ ആവില്ല എന്ന് സമുദായ നേതാക്കൾ പറയുന്നു .

Top