വി കുഞ്ഞികൃഷ്ണനെ യുഡിഎഫ് സ്വതന്ത്രനാക്കി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ശ്രമം

കണ്ണൂർ : സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാക്കിയേക്കും. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കിയിരുന്നു . ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ വച്ചു മാറി പയ്യന്നൂർ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ നിലപാട് അറിയിക്കും. ആർഎസ്പി സംസ്ഥാന നേതൃത്വം സമീപിച്ചെങ്കിലും കുഞ്ഞികൃഷ്ണൻ നിലപാട് അറിയിച്ചിട്ടില്ല. നടനും സംവിധായകനുമായ ജോയ് മാത്യുവും പരിഗണനയിലുണ്ട്. പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ സീറ്റ് വെച്ചുമാറി പകരം പയ്യന്നൂർ ഏറ്റെടുക്കാനും കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനുമാണ് ചരട് വലിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സമീപിച്ചിരുന്നു.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ആർഎസ്പിയുടെ ആവശ്യം തള്ളിയ വി കുഞ്ഞികൃഷ്ണൻ, ഒരിക്കലും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാൻ തയ്യാറാകില്ലെന്നും വ്യക്തമാക്കി. ഷിബു ബേബി ജോൺ വീട്ടിൽ എത്തിയപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മത്സരിക്കുന്നത് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടി ആകുമെന്നാണ് കുഞ്ഞികൃഷ്ണന്‍റെ വിലയിരുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ആരോപണം.

Top