കൊല്‍ക്കത്ത: ട്രെയിൻ യാത്രയ്ക്കിടയിൽ പൂർണ്ണ ഗർഭിണിയായ യുവതി പ്രസവിച്ചു. ജബ ദേബ്നാഖ് എന്ന 21കാരിയാണ് ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
കൊല്‍ക്കത്ത-ലാല്‍ഗോള പാസഞ്ചര്‍ എക്സ്പ്രസിൽ കല്യാണിയിൽ നിന്ന് മുര്‍ഷിദാബാദിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് യുവതി പ്രസവിച്ചത്. പശ്ചിമബംഗാളിലാണ് സംഭവം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പാസഞ്ചര്‍ എക്സ്പ്രസ് കൃഷ്ണനഗർ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് സഹയാത്രികർ കംപാർട്മെന്‍റ് ബർത്തിൽ പ്രസവിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി നൽകി.
റെയിൽവേ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആർപിഎഫിന്‍റെയും ജിആർപിയുടെയും സഹായത്തോടെ യുവതിയെ കൃഷ്ണനഗർ സ്റ്റേഷനിൽ ഇറക്കുകയും സമീപത്തെ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


