യുവാവിനെ കമ്പിവടിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: മൊെബെല്‍ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്ന യുവാവിനെ െബെക്കിലെത്തി തലയ്ക്ക് അടിച്ചു വീഴ്ത്തിയ കേസില്‍ രണ്ടു പ്രതികളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി കക്കുടുമണ്‍ മരങ്ങാട്ടു വീട്ടില്‍ ബിനു കുമാര്‍ (38), ആദര്‍ശ് കുമാര്‍ (18) എന്നിവരാണ് പിടിയിലായത്.

കക്കുടുമണ്‍ ഓലിക്കല്‍ വീട്ടില്‍ വിഷ്ണു പ്രസാദി(27)നെയാണ് പ്രതികള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. പെരുനാട് കക്കുടുമണ്‍ ജങ്ഷനില്‍ 16ന് രാത്രി എട്ടിനാണ് സംഭവം. ആദര്‍ശിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന ബിനു കുമാര്‍ വിഷ്ണുപ്രസാദിനെ ചീത്ത വിളിച്ചുകൊണ്ടു തലയുടെ പിന്നിലായി കൈയിലിരുന്ന കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താഴെ വീണ വിഷ്ണുവിനെ വീണ്ടും അടിച്ചത് തടഞ്ഞതില്‍ വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം വ്യാപിപ്പിക്കുകയും തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കകം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഒന്നാം പ്രതിയെ പുനലൂര്‍ ഇടമണ്‍ നിന്ന് സ്‌കൂട്ടര്‍ ഉള്‍പ്പെടെ പിടികൂടി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top