വിനോദയാത്രയ്ക്കാണെന്ന വ്യാജേന ഭാര്യയെ രൂരെ സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാനായി സോഷ്യല്‍ മീഡിയ അക്കൗണ്ട് സജീവമായി നിലനിര്‍ത്തി. രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍.
ഗോരഖ്പുരിലെ അറിയപ്പെടുന്ന സര്‍ജനായ ധര്‍മ്മേന്ദ്ര പ്രതാപ് സിങ്ങ് ആണ് നേപ്പാളിലേയ്ക്ക് മുന്‍ഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത്. രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ കഴിഞ്ഞ ജൂണിലാണ് ധര്‍മ്മേന്ദ്ര കൊന്നത്. തുടര്‍ന്ന് ഏഴുമാസത്തോളം രാഖിയുടെ ഫെയ്സ്ബുക്കില്‍ അപ്ഡേഷനുകള്‍ വന്നുകൊണ്ടിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായിരുന്നു ഈ ശ്രമം.
കഴിഞ്ഞ ജൂണിലാണ് നേപ്പാളില്‍ വച്ചാണ് കൊലപാതകം നടന്നത്. രാഖിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ഗൊരഖ്പൂറില്‍ വച്ച് രാഖിയെ കാണാതായതായി അവരുടെ സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തയാണ് ജൂണില്‍ പരാതി നല്‍കിയത്. ഇതിനിടെയിലും രാഖിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് സജീവമായിരുന്നു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് തന്നെയാണ് പോസ്റ്റുകള്‍ ഇട്ടിരുന്നത്.
ഭര്‍ത്താവിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ രാഖി അവിടെ തുടരുകയും ബിഹാറിലെ ഗയ സ്വദേശിയായ ഭര്‍ത്താവ് തിരച്ച് പോരുകയും ചെയ്തു. എന്നാല്‍ സിംഗിന്റെ മെബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഈ സമയം അയാളും നേപ്പാളിലുണ്ടായിരുന്നതായി മനസിലാക്കി. പിന്നീട് നേപ്പാളിലെ പൊക്രയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു വലയി കൊക്കയില്‍ നിന്ന് സ്ത്രീയുടെ ജഢം കിട്ടിയതായി നേപ്പാള്‍ പോലീസ് സ്ഥിരീകരിച്ചു.


