പണമിടപാടില്‍ പല കള്ളകളികളും നടന്നു; വിജിലന്‍സ് ബാബുവിനെ ഉടന്‍ ചോദ്യം ചെയ്യും

k-babu

കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി വിജിലന്‍സ് സംഘം കെ ബാബുവിന്റെ പിറകെയാണ്. മൂന്നു ദിവസത്തെ പരിശോധനയില്‍ നല്ല റിപ്പോര്‍ട്ടൊന്നുമല്ല വിജിലന്‍സിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ ബാബുവിനെ വിജിലന്‍സ്് ചോദ്യം ചെയ്യും. ബാബുവിന്റെയും മക്കളുടെയും ലോക്കര്‍ സ്വര്‍ണ്ണക്കട്ടികൊണ്ട് ഉണ്ടാക്കിയതാണോയെന്ന് ചോദിച്ചു പോകും. അത്രമാത്രം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, 45 ലക്ഷം രൂപയുടെ ആഡംബര കാര്‍ വാങ്ങാന്‍ ബാബു ചെലവഴിച്ച പണത്തിന്റെ ഒരു പങ്ക് പ്രമുഖ അബ്കാരിയുചെ അക്കൗണ്ടില്‍ നിന്നാണെന്ന് വിജിലന്‍സിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. എന്നാല്‍ ഏത് അക്കൗണ്ട് എന്നോ ആരുടെ അക്കൗണ്ട് എന്നതോ സംബന്ധിച്ച് വിജിലന്‍സ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ചും ഉടന്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. ബാബു 45 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബാര്‍ കോഴ ആരോപണം ഉയര്‍ന്നതോടെ കാറിന്റെ ഉടമസ്ഥത മറ്റൊരാളിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇന്നലെയും ബാബുവിന്റെയും മകളുടെയും ലോക്കറുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇളയമകള്‍ ഐശ്വര്യയുടെ പൊന്നുരുന്നിയിലുള്ള യൂണിയന്‍ ബാങ്ക് ലോക്കറിലും ബാബുവിന്റെ തൃപ്പൂണിത്തുറയിലെ എസ്ബിടി ലോക്കറിലുമാണ് പരിശോധന നടത്തിയത്. ഐശ്വര്യയുടെ ലോക്കറില്‍ നിന്ന് ഇന്നലെയും 100 പവന്‍ സ്വര്‍ണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യത്തെ ദിവസം ഐശ്വര്യയുടെ ലോക്കറില്‍ നിന്നുമാത്രം 117 പവനും മൂത്തമകള്‍ ആതിരയുടെ ലോക്കറില്‍ നിന്ന് 39 പവന്‍ സ്വര്‍ണവും കണ്ടെത്തിയിരുന്നു.

Top