ഭാര്യയുടെ ഒളിച്ചോട്ടം ”ഇവിടം സ്വർ​ഗമാക്കി”: കേക്ക് മുറിച്ച്, കമ്പിത്തിരിയും, പടക്കവും, ​ഗുണ്ടും പൊട്ടിച്ച് അടിപൊളി ആഘോഷമാക്കി ഭർത്താവ്

ചെറുവത്തൂർ: സന്തോഷിക്കാൻ ഒരു കാരണമുണ്ടായാൽ അത് ഏതുവിധേനയും ആഘോഷമാക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സ്വന്തം ഭാര്യ കാമുകനായ ​ഗൾഫുകാരന്റെ കൂടെ ഒളിച്ചോടി പോയത് ആഘോഷമാക്കിയിരിക്കുകയാണ്. രണ്ടു മക്കളുടെ അമ്മയായ നീതുവാണ് ഒരു കുഞ്ഞിനെയുമായി പഴയ സഹപ്രവർത്തകനായ ബിജുവിന്റെയൊപ്പം ഒളിച്ചോടിയത്.

ചെറുവത്തൂർ ടൗണിലെ ഫാൻസി കടയിൽ ഒന്നിച്ചു ജോലി ചെയ്യവെ ഇവർ പ്രണയത്തിലാകുകയായിരുന്നു. പിന്നീട് ​ഗൾഫിലേക്ക് പോയ ബിജു നാട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഒളിച്ചോട്ടവും വിവാഹവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭർത്താവ് ജോലിക്കു പോയ സമയത്താണ് വീട്ടിൽ നിന്നും നീതു കുഞ്ഞുമായി ഇറങ്ങിപോയത്. എന്നാൽ ഭാര്യ ഒളിച്ചോടി പോയതറിഞ്ഞ് വിഷമിച്ചിരിക്കാതെ വീട്ടുകാരെയും സുഹൃത്തുക്കളേയും വീട്ടിലേക്ക് വിളിച്ചു വരുത്തി ആഘോഷിക്കുകയാണ് ഭർത്താവ് ചെയ്തത്. ചോക്കളേറ്റ് കേക്ക് വാങ്ങി ഇവിടം സ്വർ​ഗമായി എന്ന് എഴുതി, കേക്ക് മുറിച്ച് അമ്മക്കും കുഞ്ഞിനും സുഹൃത്തുക്കൾക്കും വിതരണം ചെയ്തു. കൂടാതെ കമ്പിത്തിരി,പടക്കം, ​ഗുണ്ട് തുടങ്ങിയവ പൊട്ടിച്ചും ഭാര്യയുടെ ഒളിച്ചോട്ടം വൻ ആഘോഷമാക്കുകയാണ് ചെയ്തത്. ഭർത്താവിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top