അമ്പലപ്പുഴ: യുവതിയെ വീടിനുള്ളില്‍ കൈയിലെ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശിനി മുബീനയെയാ(31)ണ് വണ്ടാനത്തുള്ള സുഹൃത്ത് ശ്യാം സന്തോഷിന്റെ വീട്ടില്‍വച്ചു കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട്ടുനിന്നു വണ്ടാനത്തേക്കു ടാക്സിയിലെത്തിയ ഇവര്‍ ടാക്സിക്കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്നു ഡ്രൈവര്‍ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വണ്ടാനത്തുനിന്നു പാലക്കാടിന് പോയ ടാക്സിയുടെ ഡ്രൈവര്‍ക്കും പണം കൊടുത്തിരുന്നില്ല.
ഈ ഡ്രൈവറും പരാതി നല്‍കിയിരുന്നു. ഈ കേസില്‍ സ്റ്റേഷനിലെത്തണമെന്ന് പോലീസ് നിര്‍ദേശിച്ചതിനു പിന്നാലെയാണ് കൈ ഞരമ്പ് മുറിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.


