ശബരിമലയില്‍ കയറിയ സ്ത്രീകള്‍ ആരാണ് ?

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. ചരിത്രത്തിലേക്ക് നടന്നു കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആരാണ്? ശബരിമല യുവതീപ്രവേശത്തിൽ ഗൂഢാലോചനയുണ്ടെന്നു കനകദുർഗയുടെ സഹോദരൻ ഭരത്‌ഭൂഷൺ രംഗത്ത് വന്നു . സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കൾ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരൻ ഒരു ചാനലിനോട് പറഞ്ഞു.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറയുന്നു. ഇടതുപക്ഷസഹയാത്രികയായിരുന്ന ബിന്ദു വിവാഹം കഴിച്ചിരിക്കുന്നതും തന്റെ രാഷ്ട്രീയ ജീവിത കാലഘട്ടത്തില്‍ കണ്ടുമുട്ടിയ ഹരിഹരനെയാണ്. 2010 ഓട് കൂടി ഇരുവരും പാര്‍ട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് പറഞ്ഞ് അമ്മ അമ്മിണിയും രംഗത്തെത്തിയിരുന്നു. ഇവര്‍ ശബരിമലയില്‍ പോകുന്നതിനെ എതിര്‍ക്കുന്നുവെന്നും അമ്മ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗയാകട്ടെ, ഇത്തരം ആക്ടിവിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളല്ല. 44 വയസുകാരിയായ ഇവര്‍ ബ്രാഹ്മണസമുദായത്തില്‍ ജനിച്ചതാണ്. വിശ്വാസിയും അയ്യപ്പഭക്തയുമായ കനകദുര്‍ഗ അയ്യപ്പനെ ദര്‍ശിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ ശബരിമലയിലെത്തുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല എന്നും പറയപ്പെടുന്നു.bindu kanakadurga_sabari

ഡിസംബര്‍ 24നാണ് ഇരുവരും ആദ്യം ശബരിമലയിലെത്തിയത്. എന്നാല്‍, പ്രതിഷേധം കാരണം ദര്‍ശനം നടത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.കനക ദുര്‍ഗയുടെ വീട്ടുകാരും യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നു. തിരുവനന്തപുരത്ത് യോഗമുണ്ടെന്ന പേരിലാണ് ഇവര്‍ വീട്ടില്‍ നിന്ന് പോയതെന്നും ശബരിമല ദര്‍ശനത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മറ്റ് ബന്ധുക്കളും പറഞ്ഞു. ശബരിമലയിലെ ആചാരസംരക്ഷണമാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നായിരുന്നു ഇവരും പറഞ്ഞത്.

‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും പരസ്പരം പരിചയപ്പെടുന്നത്. ശബരിമലയിലേക്ക് പോകാന്‍ താല്പര്യമുള്ളവരുടെ കൂട്ടത്തില്‍ ചിലര്‍ മാത്രമായിരുന്നു ഇവരും. ഒരിക്കല്‍ പരാജയപ്പെട്ടിടത്ത് നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയം കൈവരിച്ച ബിന്ദുവും കനക ദുര്‍ഗ്ഗയും നടന്നുകയറിയത് ചരിത്രത്തിലേക്കാണ്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുർഗ. ഡിസംബർ 24ന് ഇവർ ശബരിമലയിൽ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിൽ എത്തിയതെന്ന് അവരുടെ ഭർത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയിൽ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.24ന് ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു ഭർത്താവ് പൊലീസിൽ പരാതി നൽകി. പിന്നാലെ താൻ തൽക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്ന് കനകദുർഗ അറിയിച്ചു. ആക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് മാറിനിൽക്കുകയായിരുന്നുവെന്നാണു വിവരം.

Top