കേക്ക് മുറിക്കാന്‍ യുവതി കത്തി ആവശ്യപ്പെട്ടു; ഹോട്ടല്‍ ജീവനക്കാരന്‍ യുവതിയുടെ കഴുത്ത് മുറിച്ചു

യുവതി കത്തി ആവശ്യപ്പെട്ടതിന് വെയ്റ്റര്‍ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. കേക്ക് മുറിക്കാനായിയാണ് യുവതി കത്തി ആവശ്യപ്പെട്ടത്. മുബൈ ജെ.ബി നഗറിലെ ഹോട്ടലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഹോട്ടലില്‍ താമസമാക്കിയത്.

വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം ഫര്‍സാന വിളിച്ച ഒരു കേക്ക് കൂടി ഓഡര്‍ ചെയ്യുകയായിരുന്നു. ഈ സമയം വെയ്റ്റര്‍ ഗൗഡ കത്തിയില്ലാതെ കേക്ക് മാത്രം കൊണ്ടു വന്നതിനെ തുടര്‍ന്ന് യുവതി ഗൗഡയോടു കത്തി കൂടി ഉടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തിയുമായി എത്തിയ ഗൗഡ പെട്ടെന്ന് യുവതിയുടെ കഴുത്തില്‍ ആ കത്തികൊണ്ട് വെട്ടുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചാണ് ഇയാള്‍ മടങ്ങിയത് എന്ന് അന്ധേരി പോലീസ് പറയുന്നു. നിഷാന്ത് ഗൗഡയേ പോലീസ് അറസ്റ്റ ചെയ്ത് ഐ.പി.സി 326 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Top