നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പെരവണ്ണാമുഴി സ്വദേശി കോഴിക്കോട് പെരുവണ്ണാമുഴി വെങ്ങാട്ടൂര്‍ കേശവന്റെ മകന്‍ സനല്‍കുമാര്‍(30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവവഴിയാണ് മരിച്ചത്. സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സനല്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിലമ്പൂര്‍ തൃക്കെകുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍വന്നതായിരുന്നു. മാതാവ്: വല്‍സല. സഹോദരങ്ങള്‍: സലില്‍കുമാര്‍, ശാലിനി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Tags: youth died nilamboor


