കാറ്റ് അനുകൂലം; മറ്റന്നാള്‍ വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കന്‍ കാറ്റ് അനുകൂലമായതിനാല്‍ സംസ്ഥാനത്ത് മറ്റന്നാള്‍ വരെ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്ക്-കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിനൊപ്പം 12ന് തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും കനത്ത മഴ ലഭിച്ചിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ശ്രീലങ്കന്‍ തീരത്ത് ചെറിയ ചക്രവാതച്ചുഴി ഉണ്ടായതും മഴയ്ക്ക് കാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top